ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പിണറായി മമതാ ബാനർജിയെ കണ്ട് പഠിക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയൻ മമതാ ബാനർജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് തള്ളിയതിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഗവർണറും സർക്കാറും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം […]

പ്രതിഷേധക്കാരെ നായ്ക്കളെപോലെ വെടിവെച്ച് കൊല്ലണം ; ബിജെപി അധ്യക്ഷന്റെ പ്രസംഗം വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ കൊൽക്കത്ത: പ്രതിഷേധങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ പട്ടികളെ കൊല്ലുന്നതുപോലെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവ്.പൗരത്വ നിയമത്തിന് എതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെ ലാത്തിചാർജും വെടിവെയ്പ്പും നടത്താത്തതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത്. ‘ദീദിയുടെ (മമത ബാനർജി) പൊലീസ് പൊതുമുതൽ ഇല്ലാതാക്കുന്ന പ്രതിഷേധക്കാർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. കാരണം അവർ മമതയുടെ വോട്ടർമാരാണ്. എന്നാൽ ഉത്തർപ്രദേശ്, അസം, കർണാടക സംസ്ഥാനങ്ങളിലെ ഞങ്ങളുടെ സർക്കാരുകളെ നോക്കൂ. ഇത്തരം പ്രതിഷേധക്കാരെ നായ്ക്കളെപ്പോലെ വെടിവച്ചിട്ടു.’- ദിലീപ് പറഞ്ഞു. ബംഗാളിലെ നാദിയ […]

ദിവസവും പാകിസ്താനെ കുറിച്ച് പറയാൻ മോദി അവരുടെ അംബാസഡറാണോ ? രൂക്ഷവിമർശനവുമായി മമത

  സ്വന്തം ലേഖിക കൊൽക്കത്ത: എല്ലാ ദിവസവും മുടങ്ങാതെ പാകിസ്താനെക്കുറിച്ച് പറയാൻ മോദിയെന്താ അവരുടെ അംബാസിഡറാണോയെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജചോദിച്ചു. കൊൽക്കത്തയിൽ നടന്ന പൗരത്വനിയമ ഭേദഗതിയ്ക്കെതിരായ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ‘ എന്തിനാണ് നിങ്ങൾ എല്ലായ്പ്പോയും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാവണം. പാകിസ്താനെക്കുറിച്ച് ഞങ്ങൾക്ക് കേൾക്കണ്ട.ഞങ്ങൾ ഹിന്ദുസ്ഥാനെ സ്നേഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും പാകിസ്താനെക്കുറിച്ച് സംസാരിക്കുവാൻ അദ്ദേഹം അവരുടെ അംബാസിഡറാണോ’- മമത ചോദിച്ചു. ആരെങ്കിലും എനിക്ക് ജോലിയില്ല, ഒരു ജോലി തരൂ എന്ന് പറഞ്ഞാൽ അവരോട് പാകിസ്താനിലേക്ക് […]