നടിയെ അക്രമിച്ച കേസ് ; ഫോറൻസിക് റിപ്പോർട്ട് കൈമാറി ; ദിലീപ് വീണ്ടും കുരുക്കിലേക്ക്

നടിയെ അക്രമിച്ച കേസ് ; ഫോറൻസിക് റിപ്പോർട്ട് കൈമാറി ; ദിലീപ് വീണ്ടും കുരുക്കിലേക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതിക്ക് കൈമാറി. ചണ്ഡീഗഢിലെ സെൻട്രൽ ഫോറൻസിക് ലാബ് (സി.എഫ്.എസ്.എൽ.) തയാറാക്കിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ ശനിയാഴ്ച്ച വിചാരണക്കോടതിക്കു കൈമാറിയിരുന്നു.

ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതിനാൽ
എറണാകുളം അഡീഷണൽ സെഷൻസ് പ്രത്യേക കോടതി ചൊവ്വാഴ്ച റിപ്പോർട്ട് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയുടെ വിസ്താരം കഴിഞ്ഞ 30 നു ആരംഭിച്ചിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നു സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത്.

ഫോറൻസിക് വിദഗ്ധന്റെ സാന്നിധ്യത്തിൽ എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്റെ അഭിഭാഷകർ തയാറാക്കിയത്.

ആക്രമണ ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഉൾപ്പടെയുള്ള സ്വതന്ത്ര ഏജൻസികളെ കൊണ്ടു പരിശോധിപ്പിക്കാൻ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നൽകിയിരുന്നു.

പത്തു പ്രതികളാണുള്ളത്. അതിൽ ആറുപേരാണു നേരിട്ടു കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നു കുറ്റപത്രത്തിൽ പറയുന്നു.

എട്ടാം പ്രതി ദിലീപുമായി ഗൂഢാലോചന നടത്തിയാണു പ്രതികൾ കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.തെളിവു നശിപ്പിച്ചതാണു മറ്റു പ്രതികൾക്കെതിരേയുള്ള കുറ്റം.

കേസിൽ ഒട്ടേറെ വാദങ്ങളാണ് ദിലീപ് മുന്നോട്ട് വച്ചത്. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത് എന്നാണ് പറയുന്നത്. എന്നാൽ ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലേതാണ്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളുടെ പകർപ്പാണ് അഭിഭാഷകനെ കാണിച്ചത്. ഇതിൽ കൃത്രിമം ഉണ്ട്. വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ല. നടിയുടെ ഒഴികെ മറ്റുള്ളവരുടെ മുഖം വ്യക്തമല്ല തടങ്ങിയവയാണ് ദിലീപ് കോടതിയിൽ ഉന്നയിച്ച വാദങ്ങൾ.