തമിഴ്നാടിനെ ‘വട്ടം കറക്കി’ അരിക്കൊമ്പൻ..! പിടികൂടാൻ  പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘം; നീക്കങ്ങൾ നിരീക്ഷിച്ച് വനം വകുപ്പ്

തമിഴ്നാടിനെ ‘വട്ടം കറക്കി’ അരിക്കൊമ്പൻ..! പിടികൂടാൻ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘം; നീക്കങ്ങൾ നിരീക്ഷിച്ച് വനം വകുപ്പ്

സ്വന്തം ലേഖകൻ

കമ്പം: ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കാൻ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്.

പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘമാണ് ആനയെ പിടിക്കാൻ ഇറങ്ങുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

അതേസമയം കമ്പം ടൗണില്‍ വച്ച് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ പാല്‍രാജ് മരിച്ചു. തേനി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കമ്പത്തെ തെരുവിലൂടെ ഓടിയ ആന ബൈക്കില്‍ വരികയായിരുന്ന പാല്‍രാജിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പാല്‍രാജിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. അതേസമയം, അരിക്കൊമ്പന്‍ ഷണ്‍മുഖനദി ഡാമിന്റെ സമീപത്തേക്ക് നീങ്ങുന്നതായുള്ള സിഗ്നലുകള്‍ വനംവകുപ്പിന് ലഭിച്ചു. വെറ്ററിനറി സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ നിരീക്ഷണവലയത്തിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്.

Tags :