video
play-sharp-fill

നിരവധി മോഷണ കേസുകളിലും, വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ച് വിറ്റതടക്കമുള്ള കേസുകളിലും പ്രതിയായ ജോമോൻ കട്ടപ്പന പൊലീസിൻ്റെ പിടിയിലെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: നിരവധി മോഷണ കേസുകളിൽ പ്രതിയായ ജോമോൻ കട്ടപ്പന പൊലീസിൻ്റെ പിടിയിലായെന്ന് സൂചന

മൂവാറ്റുപുഴ, കല്ലൂർക്കാട് , പാലാ തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണക്കേസും ഇത് കൂടാതെ ലോൺ ശരിയാക്കി നല്കാമെന്ന് പറഞ്ഞ് പലരേയും വഞ്ചിച്ച് പണം തട്ടിയതിനും കേസുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി, കോട്ടയം ,എറണാകുളം, തൃശൂർ, ജില്ലകളിൽ നിന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ച് വിറ്റതിനും ഇയാളുടെ പേരിൽ കേസുണ്ട്.

ജോമോനെ കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോനും സംഘവും പിടികൂടിയതായാണ് ലഭിക്കുന്ന സൂചന