നടരാജന് നാട്ടിൽ വൻ സ്വീകരണം: പൂമാല അണിയിച്ച് വലിയ വാഹനത്തിൽ അകമ്പടിയോടെ നാട്ടിലേയ്ക്ക് നടരാജനെ ആനയിച്ചു; മൂന്നാം ടെസ്റ്റ് ഉപേക്ഷിക്കാൻ ഇന്ത്യൻ ക്യാപ്റ്റന് അമ്പയർമാർ അനുമതി നൽകിയെന്നു സിറാജ്

നടരാജന് നാട്ടിൽ വൻ സ്വീകരണം: പൂമാല അണിയിച്ച് വലിയ വാഹനത്തിൽ അകമ്പടിയോടെ നാട്ടിലേയ്ക്ക് നടരാജനെ ആനയിച്ചു; മൂന്നാം ടെസ്റ്റ് ഉപേക്ഷിക്കാൻ ഇന്ത്യൻ ക്യാപ്റ്റന് അമ്പയർമാർ അനുമതി നൽകിയെന്നു സിറാജ്

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

മുംബൈ: ഓസ്‌ട്രേലിയൻ മണ്ണിൽ മിന്നും വിജയം നേടിയെത്തിയ ഇന്ത്യൻ ടെസ്റ്റ് ടീമിന് രാജ്യത്ത് വീരോചിത സ്വീകരണം. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും അപ്രതീക്ഷിതമായ അവസരം ലഭിക്കുകയും, ഇത് മനോഹരമായി മുതലാക്കുകയും ചെയ്ത ഇന്ത്യയുടെ യുവ പേസറും തമിഴ്‌നാട് സ്വദേശിയുമായ നടരാജന് നാട്ടിൽ വൻ സ്വീകരണമാണ് നൽകിയത്. ഇതിനിടെയാണ് മൂന്നാം ടെസ്റ്റിൽ വംശീയ അധിക്ഷേപം നേരിട്ട സിറാജ് വിവാദ വെളിപ്പെടുത്തലുമായി എത്തിയത്.

നടരാജന്റെ വീഡിയോയുമായി സേവാഗ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം അംഗമായ ടി.നടരാജന്​ ജന്മനാട്​ നല്‍കിയ സ്വീകരണ വീഡിയോ പങ്കുവച്ച്‌​ വീരേന്ദര്‍ സേവാഗ്​. ഓസ്‌ട്രേലിയയില്‍ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്ബര അവസാനിച്ചതിനെത്തുടര്‍ന്നാണ്​ നടരാജന്‍ തിരികെ നാട്ടിലെത്തിയത്​. തമിഴ്​നാട്ടിലെ സേലം ജില്ലയിലെ ചിന്നപ്പമ്ബട്ടി ഗ്രാമത്തിലാണ്​ നടരാജന്‍ ജനിച്ചുവളര്‍ന്നത്​. അദ്ദേഹത്തിനെ രഥംപോലെ അലങ്കരിച്ച സ്വീകരണ വാഹനത്തില്‍ കയറ്റി വലിയ ജനക്കൂട്ടത്തിന്‍റെ അകമ്ബടിയോടെ കൊണ്ടുപോകുന്ന വീഡിയോയാണ്​ സേവാഗ്​ പങ്കുവച്ചത്​.

‘ഇത് ഇന്ത്യയാണ്. ഇവിടെ ക്രിക്കറ്റ് ഒരു കളി മാത്രമല്ല അതിലും എത്രയോ വലുതാണ്​. സേലം ജില്ലയിലെ ചിന്നപ്പമ്ബട്ടി ഗ്രാമത്തില്‍ എത്തിയ നടരാജന് ലഭിച്ച ഗംഭീര സ്വീകരണമാണിത്​. എന്തൊരു അതുല്യമായ കഥയാണിത്​’-സേവാഗ്​ ട്വിറ്ററില്‍ കുറിച്ചു. ഓസ്​ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ നടന്ന ഇന്ത്യ-ഓസ്​ട്രേലിയ അവസാന ടെസ്റ്റിലാണ്​ നടരാജന്‍ ടീം ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്​. കളിയില്‍ മൂന്ന്​ വിക്കറ്റും നേടി. ബ്രിസ്‌ബേന്‍ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. നാല് മത്സരങ്ങളുടെ പരമ്ബര 2-1 ന് ഇന്ത്യ വിജയിക്കുകയും ചെയ്​തു. അവസാന ദിവസത്തെ കളിയില്‍ മൂന്ന് ഓവര്‍ മാത്രം ശേഷിക്കെ 328 റണ്‍സ് നേടിയാണ്​ ടീം ഇന്ത്യ വിജയിച്ചത്​.

മൂന്നാം ടെസ്റ്റ് അവസാനിപ്പിക്കാൻ അമ്പയർമാർ അനുവാദം നൽകി

സിഡ്​നിയില്‍ ആസ്​ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ്​ മത്സരത്തില്‍ പിന്മാറാന്‍ അംപയര്‍മാര്‍ അനുമതി നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ഫാസ്റ്റ്​ ബൗളര്‍ മുഹമ്മദ്​ സിറാജ്​. മത്സരത്തിനിടെ വംശയീയാതിക്രമം നടന്നതിനിടെ തുടര്‍ന്നായിരുന്നു അംപയര്‍മാരുടെ അനുവാദം. എന്നാല്‍, ഇന്ത്യന്‍ ക്യാപ്​റ്റന്‍ അജിങ്ക്യ രഹാന ഇത്​ നിരസിച്ചുവെന്നും സിറാജ്​ പറഞ്ഞു.

സിറാജിനും​ ജസ്​പ്രീത്​ ബുംറക്കുമാണ്​ ആസ്​ട്രേലിയയില്‍ വംശീയാതിക്രമം നേരിടേണ്ടി​ വന്നത്​.സിറാജിനെ കുരങ്ങനെന്ന്​ ആസ്​ട്രേലിയന്‍ കാണികള്‍ വിളിച്ചു. തുടര്‍ന്ന്​ സംഭവം അംപയര്‍മാരായ പോള്‍ റെഫി​ലി​േന്‍റയും പോള്‍ വില്‍സ​േന്‍റയും ശ്രദ്ധയിപ്പെടുത്തി. ഇരുവരും മത്സരത്തില്‍ നിന്ന്​ പിന്മാറാന്‍ അനുമതി നല്‍കി. എന്നാല്‍, രഹാന അംപയര്‍മാരുടെ അനുമതി നിരസിക്കുകയായിരുന്നുവെന്ന്​ സിറാജ്​ പറഞ്ഞു.

ഞങ്ങള്‍ തെറ്റ്​ ചെയ്​തിട്ടില്ല അതുകൊണ്ട്​ തുടര്‍ന്നും കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക്​ നീതി ലഭിച്ചാലും ഇല്ലെങ്കിലും സംഭവം അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്​ കടമയായിരുന്നു. അത്​ ചെയ്​തുവെന്നും ആസ്​ട്രേലിയന്‍ പരമ്ബരക്ക്​ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ സിറാജ്​ പറഞ്ഞു. ആസ്​ട്രേലിയയില്‍ നടന്ന സംഭവം മാനസികമായി തന്നെ കരുത്തനാക്കിയെന്നും സിറാജ്​ കൂട്ടിച്ചേര്‍ത്തു.

സിറാജിനെതിരെ വംശീയാതിക്രമം ഉണ്ടായതിനെ തുടര്‍ന്ന്​ ആറ്​ കാണികളെ സ്​റ്റേഡിയത്തില്‍ നിന്ന്​ പുറത്താക്കിയിരുന്നു. സംഭവത്തില്‍ ക്രിക്കറ്റ്​ ആസ്​ട്രേലിയ നിരുപാധികം മാപ്പ്​ ചോദിക്കുകയും ചെയ്​തിരുന്നു.