ധർമൂസ് ഫിഷ് ഹബ്ബിൽ നടക്കുന്നത് വൻകിട തട്ടിപ്പ്; ഫ്രാഞ്ചൈസികൾക്ക് മീൻ നൽകുന്നത് കൊള്ളവിലയ്ക്ക്; ടൈൽ മുതൽ ബൾബ് വരെ വാങ്ങിയാലും ധർമജന് കമ്മീഷൻ; നടൻ  കളിക്കുന്നത് സ്വാധീനം ഉപയോഗിച്ചെന്ന് പരാതിക്കാരൻ ആസിഫ് അലി; വിരട്ടാൻ നോക്കേണ്ടെന്ന് ധർമജൻ

ധർമൂസ് ഫിഷ് ഹബ്ബിൽ നടക്കുന്നത് വൻകിട തട്ടിപ്പ്; ഫ്രാഞ്ചൈസികൾക്ക് മീൻ നൽകുന്നത് കൊള്ളവിലയ്ക്ക്; ടൈൽ മുതൽ ബൾബ് വരെ വാങ്ങിയാലും ധർമജന് കമ്മീഷൻ; നടൻ കളിക്കുന്നത് സ്വാധീനം ഉപയോഗിച്ചെന്ന് പരാതിക്കാരൻ ആസിഫ് അലി; വിരട്ടാൻ നോക്കേണ്ടെന്ന് ധർമജൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പൊലീസിൽ പരാതി നൽകി പേടിപ്പിക്കാൻ നോക്കണ്ട എന്ന് ധർമജൻ ബോൾഗാട്ടി പറഞ്ഞതായി നടനെതിരെ സാമ്പത്തിക തട്ടിപ്പിൽ പരാതി നൽകിയ മൂവാറ്റുപുഴ സ്വദേശി ആസിഫ് അലി.

ചലച്ചിത്രമേഖലയിലും രാഷ്ട്രീയ മേഖലയിലുമുള്ള ബന്ധം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കുമെന്ന് ഭീഷണി ഉയർത്തിയതായി ആസിഫ് അലി മറുനാടനോട് പറഞ്ഞു. ഇതിന്റെ ഭാഗമാണ് ആദ്യം പൊലീസിൽ പരാതി നൽകിയപ്പോൾ പരാതി സ്വീകരിക്കാതിരുന്നതെന്ന് ആസിഫ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് തെളിവുകൾ അടക്കം കോടതിയിൽ ഹാജരാക്കിയതോടെയാണ് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രവാസിയായിരുന്ന ആസിഫ് അലി നടൻ ധർമജന്റെ ധർമൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുത്തിരുന്നു. എന്നാൽ നടന്റെ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പിഴവുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളെ പറ്റി കരാറിൽ പറഞ്ഞിരുന്നില്ല. ധർമൂസ് ഫിഷ് ഹബ് എന്ന പേര് ഉപയോഗിക്കുന്നതിന് മാത്രമായി അഞ്ച് ലക്ഷം രൂപയോളമാണ് ധർമജൻ ഫ്രാഞ്ചൈസി എടുക്കുന്നവരിൽ നിന്നും വാങ്ങിയിട്ടുള്ളത്. സ്ഥാപനം തുടങ്ങി ആദ്യ കുറച്ച് മാസങ്ങൾ മീൻ നൽകുകയും പിന്നീട് മീനിന്റെ വിതരണത്തിൽ മുടക്കം വരികയുമാണ് ഉണ്ടായത്. മാർക്കറ്റിൽ മൊത്ത കച്ചവടക്കാർക്ക് കിട്ടുന്നതിലും അധികം വിലയ്ക്കാണ് ആസിഫ് ഉൾപ്പടെയുള്ള ഫ്രാഞ്ചൈസി എടുത്തിരിക്കുന്നവർക്ക് ധർമജൻ മീൻ നൽകിയിരുന്നത്.

ഇതു കൂടാതെ ഫ്രാഞ്ചൈസിയിലെ ടൈൽസ് മുതൽ ബൾബ് വരെയുള്ള സാധങ്ങൾ ധർമജന്റെ കമ്പനി നിർദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും മാത്രമേ ഫ്രാഞ്ചൈസി എടുക്കുന്നവർ വാങ്ങാവൂ. ഈ ഇനത്തിലും നല്ലൊരു തുക ധർമജൻ കമ്മീഷൻ ഇനത്തിൽ പറ്റുന്നുണ്ട് എന്ന് ആസിഫ് പറയുന്നു.

ധർമൂസ് ഫിഷ് ഹബ്ബ് എന്ന ധർമജൻ ബൊൾഗാട്ടിയുടെ മത്സ്യ വില്പന ശാലയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് നടനും സഹപ്രവർത്തകരും ചേർന്ന് നടത്തുന്നത് എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണം. നിയമപരമായി മുന്നോട്ട് പോയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും സ്ഥാപനം തന്റെ അല്ല എന്നുമാണ് നടന്റെ ഇപ്പോഴത്തെ വാദം.

സ്വന്തം പേരിൽ നടത്തുന്ന സ്ഥാപനത്തിൽ തനിക്കൊരു ബന്ധവുമില്ല എന്ന നടന്റെ വാദത്തിനുള്ള കാരണം ചലച്ചിത്ര മേഖലയിലേയും രാഷ്ട്രീയ പ്രവർത്തകരിലുമുള്ള സ്വാധീനമാണ്. ആസിഫ് അലിയെ കൂടാതെ ഫ്രാഞ്ചൈസി എടുത്തവർ നിലവിൽ അതെ സ്ഥാപനം തന്നെ മറ്റ് പല പേരുകളിലും നടത്തികൊണ്ട് പോവുകയാണ്. ഇത്രയും ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലും നടൻ തന്റെ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസികൾ മറ്റ് പല സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. അവിടെയും മലയാളികൾ തന്നെയാണ് നടന്റെ ലക്ഷ്യമെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

പരാതിക്കാരനായ ആസിഫ് അലിക്ക് നിലവിൽ 43 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ട്. കോഷൻ ഡെപ്പോസിറ്റായി നൽകിയിട്ടുള്ള തുക പോലും തിരികെ നൽകാൻ നടനും സ്ഥാപനവും ഇത് വരെ തയ്യാറായിട്ടില്ല. ഇതിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ആസിഫ് അലി. എറണാകുളം സിജെഎം കോടതി മുഖേന എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

വരാപ്പുഴ വലിയപറമ്പിൽ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പിൽ കിഷോർ കുമാർ(43), താജ് കടേപ്പറമ്പിൽ(43), ലിജേഷ് (40), ഷിജിൽ(42), ജോസ്(42), ഗ്രാൻഡി(40), ഫിജോൾ(41), ജയൻ(40), നിബിൻ(40), ഫെബിൻ(37) എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.