കെ ജി എഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: കെ.ജി.എഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ കന്നഡ സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു.

ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളിലും മോഹന്‍ ജുനേജ വേഷമിട്ടിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്‍പ്പടെ നൂറിലേറെ ചിത്രങ്ങളിലും ടിവി സീരിയലുകളിലും നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യവേഷങ്ങളാണ് ഏറെയും കെെകാര്യം ചെയ്‌തിരുന്നത്.

2008-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ‘സംഗമ’ത്തിലൂടെയായിരുന്നു അരങ്ങേറ്റം. കെ.ജി.എഫ്, ലക്ഷ്മി, ബൃന്ദാവന, സ്നേഹിതരു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ജുനേജയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.