അവസാനം വരെ ജലീലിന് പിണറായി കട്ടസപ്പോർട്ട് നൽകിയത് മുസ്ലീം സമുദായത്തിലേക്ക് സി.പി.എമ്മിനെ അടുപ്പിനുള്ള പാലമായി കണ്ട് ; ജലീലിന്റെ പേരിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നത രൂപപ്പെട്ടതോടെ കൈയൊഴിഞ്ഞു : മുഖ്യമന്ത്രി ജലീലിനോട് കടക്കുപുറത്ത് പറഞ്ഞതിന്റെ കാരണങ്ങൾ ഇങ്ങനെ

അവസാനം വരെ ജലീലിന് പിണറായി കട്ടസപ്പോർട്ട് നൽകിയത് മുസ്ലീം സമുദായത്തിലേക്ക് സി.പി.എമ്മിനെ അടുപ്പിനുള്ള പാലമായി കണ്ട് ; ജലീലിന്റെ പേരിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നത രൂപപ്പെട്ടതോടെ കൈയൊഴിഞ്ഞു : മുഖ്യമന്ത്രി ജലീലിനോട് കടക്കുപുറത്ത് പറഞ്ഞതിന്റെ കാരണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മുങ്ങിക്കുളിച്ച് നിന്ന കെ.ടി ജലീലിന് തുടക്കം മുതൽക്ക് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവിധ പിൻതുണയും നൽകിയിരുന്നു. മാർക്ക് ദാനവിവാദത്തിൽ ഉൾപ്പടെ മുഖ്യമന്ത്രിയുടെ കട്ട സപ്പോർട്ട് സംസ്ഥാനം കണ്ടതാണ്.

മാർക്ക് ദാന വിവാദത്തിലടക്കം പ്രതിപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ നടത്തിയപ്പോഴും മന്ത്രിക്കസേരയിൽ ജലീലിന് ഉറച്ചിരുന്നത് മു്ഖ്യന്റെ പിൻതുണയോടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയെ വ്യക്തമായി കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വിധി ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ ജലീലിനോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. മറിച്ച് വിധിക്കെതിരെ ഹർജി നൽകാൻ സമയം വേണമെന്ന ജലീലിന്റെ ആവശ്യം അംഗീകരിച്ച് എല്ലാ സഹായവും ചെയ്തു നൽകി.

പിണറായിയുടെ വാക്കിന് എതിർവാക്കില്ലാത്ത സി പി എം സാവകാശം അനുവദിക്കുകയും ചെയ്തു. ഇതോടെ ജലീലിനെ അന്യായമായി സംരക്ഷിക്കുന്ന എന്ന തരത്തിലുള്ള ആക്ഷേപം പാർട്ടിക്കുള്ളിൽ ചിലർ ഉയർത്തുകയും ചെയ്തിരുന്നു.

ഇ പി ജയരാജൻ ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ടപ്പോൾ പാർട്ടി ഇത്തരം സാവകാശം നൽകാതെ രാജിവയ്പ്പിക്കുകയുമായിരുന്നു എന്നുമാണ് അവർ ചൂണ്ടിക്കാട്ടിയത്. ഇതോടെ ജലീലിന്റെ പേരിൽ സിപിഎമ്മിൽ അഭ്യന്തര ഭിന്നത രൂപപ്പെടുകയും ചെയ്തിരുന്നു. ആ പന്തികേട് മണത്തതോടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം പാർട്ടിയുടെ ഭാഗത്തുനിന്നും പൊടുന്നനെ ഉണ്ടാവുകയായിരുന്നു.

ജലീലിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതാേടെ രാജിവയ്ക്കാൻ മുഖ്യമന്ത്രിക്ക് ആവശ്യപ്പെടേണ്ടിവന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉണ്ടാവാൻ മുസ്ലീം സമുദായത്തിലേക്ക് സിപിഎമ്മിനെ അടുപ്പിക്കുന്ന പാലമായാണ് മുഖ്യമന്ത്രി കെ.ടി.ജലീലിനെ കണ്ടിരുന്നത്.

അതിനാലാണ് തുടക്കം മുതൽക്ക് തന്നെ വിവാദങ്ങളിൽ മുങ്ങിക്കുളിച്ച് നിന്നിരുന്ന ജലീലിന് സഹായം ലഭിച്ചിരുന്നതും. അത് മലപ്പുറത്ത് സിപിഎം അടുത്തിടെ ഉണ്ടാക്കിയ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.