നാല് മണിക്ക് സ്‌കൂൾ വിടുന്നതിന് മുൻപേ 3.55 ന് ഇറങ്ങിയോടുന്നത് ബാൽ ജലീലിന്റെ ഒരു ഹോബിയായിരുന്നു : ജലീലിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

നാല് മണിക്ക് സ്‌കൂൾ വിടുന്നതിന് മുൻപേ 3.55 ന് ഇറങ്ങിയോടുന്നത് ബാൽ ജലീലിന്റെ ഒരു ഹോബിയായിരുന്നു : ജലീലിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി രാജിവച്ച മന്ത്രി കെ.ടി. ജലീലിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.

നാല് മണിക്ക് സ്‌കൂൾ മുൻപേ 3.55 ന് ഇറങ്ങിയോടുന്നത് ബാൽ ജലീലിന്റെ ഒരു ഹോബിയായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ജലീലിന്റെ രാജി. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് രാഹുൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോമ്പുള്ള ഒരു മനുഷ്യന്റെ രക്തം ഇങ്ങനെ ഊറ്റി കുടിക്കുന്നത് ശരിയല്ല എന്നാണ് ഒരാൾ ഇതിന് കമന്റായി ഇട്ടിരിക്കുന്നത്.അതേസമയം രാവിലെ ഒൻപത് മണിയായാലും എന്റെ മനസിൽ എട്ടുമണിയേ ആയിട്ടുള്ളു എന്ന് പറഞ്ഞുറങ്ങുന്ന ബാൽ ചാണ്ടിയുടെ ഹോബിയേക്കാളും മെച്ചമെന്നാണ് മറ്റൊരാളുടെ കമന്റ്.

ബന്ധുനിയമന വിവാദത്തെ തുടർന്ന് ഇന്ന് രാവിലെയാണ് കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടത്. തുടർന്ന് ഇന്ന് ഉച്ചയോടെ കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് രാജിക്ക് പിന്നാലെ ജലീൽ ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ധാർമ്മികത ഉയർത്തിപിടിച്ചാണ് താൻ രാജിവയ്ക്കുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു.

പിണറായി സർക്കാർ അധികാരത്തിൽ വന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഞ്ച് മന്ത്രിമാരാണ് രാജിവച്ചത്. ഇതിൽ ഏറ്റവും ഒടുവിലത്തെ ആളാണ് ജലീൽ. എന്നാൽ മാർക്ക് ദാന വിവാദം ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങളിൽ ജലീൽ മുങ്ങിനിന്നപ്പോഴും സംരക്ഷിക്കുന്ന നിലപാടായിരുന്ന മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. എന്നാൽ ലോകായുക്തയുടെ റിപ്പോർട്ട് വന്നിട്ടും ജലീൽ രാജി വയ്ക്കാത്തതുമായി ബന്ധപ്പെട്ട് പാർട്ടിയ്ക്കുള്ളിൽ നിന്നും തന്നെ ഭിന്നത ഉയർന്നുവന്നപ്പോഴാണ് ജലീലിന്റെ രാജി ആവശ്യപ്പെട്ടതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.