അഴിമതിക്കാരുടെ താവളമായി മുണ്ടക്കയം പൊലീസ് സ്റ്റേഷൻ..! ആലപ്പുഴയിലേയ്ക്കു സ്ഥലം മാറിയ എസ്.ഐ മുപ്പത് ദിവസത്തിനകം തിരികെയെത്തി;  എസ്.ഐയെ തിരികെ കൊണ്ടുവന്നതിന് പിന്നിൽ സി.പി.എമ്മിന്റെ ഉന്നത നേതാവ്

അഴിമതിക്കാരുടെ താവളമായി മുണ്ടക്കയം പൊലീസ് സ്റ്റേഷൻ..! ആലപ്പുഴയിലേയ്ക്കു സ്ഥലം മാറിയ എസ്.ഐ മുപ്പത് ദിവസത്തിനകം തിരികെയെത്തി; എസ്.ഐയെ തിരികെ കൊണ്ടുവന്നതിന് പിന്നിൽ സി.പി.എമ്മിന്റെ ഉന്നത നേതാവ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുണ്ടക്കയം പൊലീസ് സ്‌റ്റേഷനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പുതിയത് ഒന്നു കൂടി പുറത്തു വരുന്നു. മുണ്ടക്കയം സ്റ്റേഷനിൽ നിന്നും ആലപ്പുഴയിലേയ്ക്കു സ്ഥലം മാറ്റിയ സീനിയർ ആയ ഒരു എസ് ഐ മാസം ഒന്നു തികയും മുൻപ് തിരികെ എത്തിയെന്ന കഥയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കൈക്കൂലിക്കാരുടെയും അഴിമതിക്കാരുടെയും പ്രിയപ്പെട്ട സ്‌റ്റേഷനായി മാറിയെന്നാണ് മുണ്ടക്കയത്തെപ്പറ്റി ഇപ്പോൾ ഉയരുന്ന ആരോപണം. നല്ലവരായ നിരവധി പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് സ്റ്റേഷനാണ് ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവർത്തനങ്ങൾ മൂലം ആകെ നാറിയിരിക്കുന്നത്.

മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനും വർഷങ്ങളോളമായി മുണ്ടക്കയം സ്‌റ്റേഷനിൽ തന്നെ ജോലി ചെയ്യുന്ന എസ് ഐ ക്കെതിരെയാണ് ആരോപണം ഉയരുന്നത്

ഇവിടെയുള്ള ക്രിമിനൽ സംഘങ്ങളും, ക്വട്ടേഷൻ ഗുണ്ടാ വ്യാജ വാറ്റ് സംഘങ്ങളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. കൃത്യമായ സമയങ്ങളിൽ കിട്ടേണ്ടതെല്ലാം കൃത്യമായി കിട്ടുന്നതിനാൽ ഇദ്ദേഹം വിവരങ്ങളെല്ലാം ഈ മാഫിയ സംഘങ്ങൾക്കു പകർന്നു നൽകുകയും ചെയ്യുന്നതായി സൂചനയുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലയിലേയ്ക്കു സ്ഥലം മാറ്റിയത്.  എന്നാൽ, ഒരു മാസം തികയും മുൻപ് തന്നെ ഇദ്ദേഹം നേരത്തെ ഇരുന്ന മുണ്ടക്കയത്തെ കസേരയിൽ തന്നെ തിരികെ എത്തി. എല്ലാ ഊടുവഴിയിലും എത്തി രാവിലെ മുതൽ വാഹന പരിശോധനയും പിരിവും നടത്തുകയാണ് എസ് ഐ യുടെ പ്രധാന പണി. സ്ഥലം മാറുന്നതിന് മുൻപ് വാഹന പരിശോധനക്കിടെ പിടികൂടിയ വാഹനം  പണം വാങ്ങി വിട്ടു നല്കിയതായി തേർഡ് ഐ ന്യൂസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്, ഇയാൾ വ്യാപക കൈക്കൂലിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഫോൺ കോളുകളാണ്  തേർഡ് ഐ ന്യൂസിൻ്റെ ഓഫീസിലേക്കെത്തുന്നത്.

ജില്ലയിലെ സി.പി.എം നേതൃനിരയിലെ ഉന്നതനാണ് ഇദ്ദേഹത്തെ മുണ്ടക്കയം സ്റ്റേഷനിൽ തന്നെ തിരികെ എത്തിച്ചതിന്  ചരട് വലിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സി.ഐയ്ക്കു പിന്നാലെ എസ്.ഐ കൂടി ആരോപണ നിഴലിലായതോടെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ നല്ലവരായ പൊലീസ് ഉദ്യോഗസ്ഥർ കൂടി കടുത്ത ആശങ്കയിലാണ്.