മകളുടെ ഫോൺ ഓണായി; എൻ.ഐ.എ പിന്നാലെയെത്തി; സ്വപ്‌ന സുരേഷ് എന്ന സ്വർണ്ണക്കടത്ത് സുന്ദരി വലയിലായി; ഇനി തിരയുന്നത് ഫൈസൽ ഫരീദിനു വേണ്ടി

മകളുടെ ഫോൺ ഓണായി; എൻ.ഐ.എ പിന്നാലെയെത്തി; സ്വപ്‌ന സുരേഷ് എന്ന സ്വർണ്ണക്കടത്ത് സുന്ദരി വലയിലായി; ഇനി തിരയുന്നത് ഫൈസൽ ഫരീദിനു വേണ്ടി

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷും സന്ദീപ് നായരും വലയിലായതോടെ ഇനി അന്വേഷണം ഫൈസൽ ഫരീദിനു വേണ്ടി. മുഖം നൽകാത്ത, മാധ്യമങ്ങൾക്കു മുന്നിൽ എത്താത്ത രഹസ്യക്കാരനായ ഫൈസൽ ഫരീദാണ് സ്വർണ്ണക്കടത്തിനു പിന്നിലെ നിർണ്ണായക കണ്ണിയെന്നാണ് ലഭിക്കുന്ന സൂചന. സ്വപ്‌നയും സന്ദീപും അറസ്റ്റിലായതോടെ ഇനി എൻ.ഐ.എയുടെ അന്വേഷണം ഫൈസൽ ഫരീദ് എന്ന സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയ്ക്കു വേണ്ടിയാണ് എന്നു വ്യക്തമാകുകയാണ്.

ഫൈസൽ ഫരീദിന്റെ ഒളിത്താവളങ്ങൾ കണ്ടെത്താൻ സന്ദീപിനെയും, സ്വപ്‌നയെയും ചോദ്യം ചെയ്യേണ്ടി വരും. ഇതിനായാണ് ഇനി എൻ.ഐ.എ സംഘം തയ്യാറെടുക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ബെംഗളൂരുവിലേക്ക് കടന്നത് എൻഐഎ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണെന്നു വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച വരെ ഇവർ കേരളത്തിലുണ്ടായിരുന്നതായാണ് പുറത്തു വന്ന റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദീപിന്റെ ഫോൺ കോളുകൾ പിന്തുടർന്നതും സ്വപ്നയുടെ മകളുടെ ഫോണും പ്രതികളെ പിടികൂടുന്നതിന് അന്വേഷണ സംഘത്തിന് പിടിവള്ളിയായി. സന്ദീപിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവിൽ എത്തിയത്. സ്വപ്നയ്ക്കൊപ്പം ഭർത്താവും മക്കളുമുണ്ടായിരുന്നു.

സ്വപ്നയുടെ മകൾ വിളിച്ച ഫോൺ കോൾ ചോർത്തിയാണ് എൻഐഎ ഇവരെ കുടുക്കിയത്. ഫോൺ ഉൾപ്പെടെ പിന്തുടർന്നു പിടിക്കാൻ സഹായിക്കുന്ന ഒന്നും കയ്യിൽ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാൾ മകളുടെ ഫോൺ സ്വപ്നയ്ക്ക് കുരുക്കായി.

ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോൺ ഓൺ ചെയ്തതിൽ നിന്നു ലഭിച്ച സൂചന എൻഐഎ ബെംഗളൂരു യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം.

മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജൻസിന് ഇവരെ പിന്തുടരാൻ സഹായകമായെന്നും സൂചനയുണ്ട്. അതേസമയം, ഇവർക്ക് എങ്ങനെ ബെംഗളൂരുവിലേക്ക് പോകാൻ സാധിച്ചെന്ന് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആരുടെയൊക്കെ സഹായം ലഭിച്ചെന്നതടക്കം എൻ.ഐ.എ സംഘം ഇനി പരിശോധിക്കും. ഇവരെ രക്ഷപെടാൻ സഹായിച്ചവർ അടക്കം കുടുങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ഇരുവരും അറസ്റ്റിലായതോടെ ഇനി കേസിൽ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദ് എന്ന അജ്ഞാത സ്വർണക്കടത്തുകാരന്റെ പേര് കേസിൽ ഉയർന്നു കേൾക്കുന്നത്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസൽ ഫരീദും സംഘവും ദേശവിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ വഴി എൻഐഎയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇയാളെ മൂന്നാം പ്രതിയാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കസ്റ്റംസിൽ നിന്ന് കേസിന്റെ വിവരങ്ങൾ ശേഖരിച്ച എൻഐഐ നീക്കങ്ങൾ ചടുലവേഗത്തിലാക്കിയിരിക്കുകയാണ്.