സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കില്ല; സംസ്ഥാനത്ത് 133 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കില്ല; സംസ്ഥാനത്ത് 133 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍
ആരോഗ്യപ്രവര്‍ത്തകരില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ നല്‍കേണ്ടതില്ല എന്നാണ് തീരുമാനം.

133 കേന്ദ്രങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളത്ത് 12ഉം തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളില്‍ 11ഉം വാക്സിന്‍ വിതരണ കേന്ദ്രങ്ങളുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒമ്പത് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. ഒരു കേന്ദ്രത്തില്‍നിന്ന് ഒരു ദിവസം 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.