കോവിഡ് വന്ന്‌പോയവരും വാക്‌സിന്‍ എടുക്കണം; ബൂസ്റ്റര്‍ വാക്‌സിന്‍ പ്രതിരോധശേഷി കൂട്ടും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഭേദമായവരും പ്രതിരോധ വാക്സിന്‍ എടുക്കണം. കൊവിഡ് ബാധിച്ചവര്‍ക്ക് രോഗമുക്തി നേടി നാലാഴ്ചയ്ക്കുള്ളിലാണ് വാക്സിന്‍ നല്‍കുക. രോഗം ഭേദമായെന്ന് കരുതി ആരും വാക്സിനേഷന്‍ എടുക്കാതിരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. രോഗബാധ ശരീരത്തില്‍ സ്വാഭാവികമായ ആന്റിബോഡി ഉല്പാദിപ്പിച്ച് പ്രതിരോധശേഷി ഉണ്ടാക്കുമെങ്കിലും ചുരുങ്ങിയ കാലത്തേക്ക് മാത്രമെ ഇത് നിലനില്‍ക്കൂവെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ബൂസ്റ്റര്‍ വാക്‌സിന്‍ കൂടി നല്‍കുന്നതോടെയുള്ള പ്രതിരോധശേഷി കൂടും. ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് ബാധിതരായവര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കില്ല. രോഗബാധയുമായി വാക്‌സിനേഷന് ചെല്ലുന്നത് വ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണിത്. രണ്ടുഘട്ടമായുള്ള വാക്‌സിന്‍ സ്വീകരിച്ചാലും പിന്നെയും 14 […]

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കില്ല; സംസ്ഥാനത്ത് 133 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്സിന്‍ വിതരണം ചെയ്യും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. 133 കേന്ദ്രങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളത്ത് 12ഉം തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളില്‍ 11ഉം വാക്സിന്‍ വിതരണ കേന്ദ്രങ്ങളുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒമ്പത് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. ഒരു കേന്ദ്രത്തില്‍നിന്ന് ഒരു ദിവസം 100 പേര്‍ക്കാണ് […]

കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി; രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡിനും കോവാക്‌സിനും ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശലയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിന്‍. രണ്ട് വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസങ്ങളില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് വാകിസ്‌നേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.