വീട്ടുകാർ അറിയാതെ ഒളിച്ചോടി; ഹോട്ടൽ മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി മാലകൾ കൈമാറി; കുടുംബത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യുവദമ്പതികൾ കോടതിയിൽ; കല്യാണം അസാധുവാക്കി കോടതി

വീട്ടുകാർ അറിയാതെ ഒളിച്ചോടി; ഹോട്ടൽ മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി മാലകൾ കൈമാറി; കുടുംബത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യുവദമ്പതികൾ കോടതിയിൽ; കല്യാണം അസാധുവാക്കി കോടതി

സ്വന്തം ലേഖകർ

ചണ്ഡീഗഡ്: ഒളിച്ചോടി ഹോട്ടൽ മുറിയിൽവെച്ച് നടന്ന വിവാഹം അസാധുവാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒളിച്ചോടി വിവാഹിതരായ ശേഷം സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. സെപ്തംബർ 26നാണ് 20 വയസ്സുകാരിയും 19 വയസ്സുകാരനും വിവാഹം കഴിച്ചത്.

തുടക്കത്തിൽ തന്നെ ഹർജിക്കാരനായ ആൺകുട്ടിയ്‌ക്ക് കല്യാണം കഴിക്കാൻ പ്രായപൂർത്തിയായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഇവർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരുടെ ഹർജി പരിഗണിക്കവെ ഹോട്ടൽ മുറിയിൽവെച്ച് മാലകൾ കൈമാറിയെന്നും അവിടുത്തെ പാത്രത്തിൽ തീ കത്തിച്ച് വിവാഹ ചടങ്ങ് ( സപ്തപദി) നടത്തിയെന്നും ഇവർ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ വിശദീകരണം അംഗീകരിക്കാനാവുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹോമകുണ്ഡം പാത്രത്തിലാക്കി ഹോട്ടൽ മുറിയിൽവെച്ച് നടത്തിയ ഈ കല്യാണത്തിന് സാധുതയില്ലെന്നാണ് കോടതി പറഞ്ഞത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിൽ 25,000 രൂപ പിഴയിടുകയും ചെയ്തു. അതേസമയം ഇവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനാൽ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

ആൺകുട്ടി ഹോട്ടലിൽ വെച്ച് സിന്ദൂരം അണിയിച്ചുവെന്നും ആചാരപ്രകാരം പാത്രത്തിൽ തയ്യാറാക്കിയ ഹോമകുണ്ഡത്തിന് മുമ്പിൽ പരസ്പരം മാലചാർത്തിയെന്നുമാണ് ഇവർ കോടതിയിൽ പറഞ്ഞത്. എന്നാൽ ഈ സമയത്ത് മന്ത്രം ചൊല്ലിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു.

എന്നാൽ ഹോമകുണ്ഡം പാത്രത്തിലാക്കി, ഹോട്ടൽ മുറിയിൽ വെച്ച് നടത്തിയ ഈ കല്യാണത്തിന് സാധുതയില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ദമ്പതികൾക്ക് 25,000 രൂപ കോടതി പിഴയിടുകയും ചെയ്തു.ഇവർക്ക് സുരക്ഷ ഒരുക്കാൻ വേണ്ടിയിട്ട് പഞ്ചക്കുള പൊലീസ് കമ്മീഷണറോട് നിർദ്ദേശിക്കുകയും ചെയ്തു.