കോവിഡിനെ തുരത്തും മുന്‍പേ മറ്റൊരു മഹാമാരി; പക്ഷിപ്പനിയും സാര്‍സും മനുഷ്യരിലെത്തിച്ച ചൈനയിലുള്‍പ്പെടെയുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും മറ്റൊരു വിപത്തിന് കളമൊരുക്കുന്നു; മരണ നിരക്ക് 50 മുതല്‍ 90 ശതമാനം വരെയുള്ള ‘ഡിസീസ് എക്‌സ്’ എന്ന ഭാവികാല മഹാമാരി

കോവിഡിനെ തുരത്തും മുന്‍പേ മറ്റൊരു മഹാമാരി; പക്ഷിപ്പനിയും സാര്‍സും മനുഷ്യരിലെത്തിച്ച ചൈനയിലുള്‍പ്പെടെയുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും മറ്റൊരു വിപത്തിന് കളമൊരുക്കുന്നു; മരണ നിരക്ക് 50 മുതല്‍ 90 ശതമാനം വരെയുള്ള ‘ഡിസീസ് എക്‌സ്’ എന്ന ഭാവികാല മഹാമാരി

Spread the love

സ്വന്തം ലേഖകന്‍

മനുഷ്യകുലത്തെ ഇല്ലായ്മ ചെയ്യാനെത്തിയ എച്ച് ഐ വി, എബോള, നിപ്പ എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ താണ്ഡവമാടുന്ന കൊറോണയും എത്തിയത് കാടുകളില്‍ നിന്നാണ്. കോവിഡ് മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിന് മുന്‍പേ മനുഷ്യരാശിക്ക് ഭീഷണിയായി എത്തുകയാണ് ഡിസീസ് എക്‌സ് എന്ന ഭാവികാല മഹാമാരി.

വനം നശിപ്പിച്ച് കൃഷിയിടങ്ങള്‍ ഉണ്ടാക്കിയും ആവാസകേന്ദ്രങ്ങള്‍ തീര്‍ത്തും മനുഷ്യര്‍ തങ്ങളുടേ പ്രദേശത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുമ്പോള്‍, കൂട് നഷ്ടപ്പെട്ട വന്യജീവികള്‍ നാട്ടിലേക്കിറങ്ങുകയാണ്. മനുഷ്യരും വന്യജീവികളുമായുള്ള സമ്പര്‍ക്കം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് കണക്കില്ലാതെ വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി പല പുതിയ വൈറസുകളും മനുഷ്യ ശരീരത്തിലെത്തിച്ചേര്‍ന്നു. മനുഷ്യരില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ള നിരവധി ഭീകര വൈറസുകളാണ് വന്യജീവികളില്‍ ഉറങ്ങിക്കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയുസ്സ് ഏറെയുള്ള വവ്വാല്‍ പോലുള്ള ജീവികളില്‍ അതിപുരാതനമായ വൈറസുകള്‍ പോലുമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ വൈറസുകള്‍ക്കെതിരെ സ്വാഭാവിക പ്രതിരോധ ശേഷിയുള്ളതിനാല്‍ വന്യജീവികള്‍ക്ക് ഇതുമൂലം പ്രശ്‌നമുണ്ടാകുന്നില്ല. എന്നാല്‍, ഇവ തീര്‍ത്തും അപരിചിതമായ മനുഷ്യരുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ ഉള്ളില്‍ പ്രവേശിച്ചാല്‍ ഫലം മാരക രോഗങ്ങളായിരിക്കും.

എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്യൂസ് പറയുന്നത് ഡിസീസ് എക്‌സ് എന്ന് പേര് നല്‍കിയിട്ടുള്ള ഭാവികാല ഭീഷണിയെ നേരിടാന്‍ ഒരുപക്ഷെ ഇന്നുവരെ മനുഷ്യന്‍ നേടിയ ശാസ്ത്രജ്ഞാനം മതിയാകാതെ വരും.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇംഗെണ്ടെ എന്ന നഗരത്തില്‍ ഒരു രോഗിക്ക് ബാധിച്ച അജ്ഞാത രോഗമാണ് ഈ മുന്നറിയിപ്പിന് കാരണം. രക്തസ്രാവത്തോടുകൂടിയുള്ള പനിയായിരുന്നു അസുഖം. എബോള പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇപ്പോള്‍ ഡോക്ടര്‍മാര്‍ ഭയക്കുന്നത് ഡിസീസ് എക്‌സ് എന്ന ഭാവികാല മഹാമാരിയുടെ ആദ്യ രോഗിയാണതെന്നാണ്. കോവിഡ്-19 പോലെ തന്നെ അതിവേഗം വ്യാപിക്കുവാനുള്ള കഴിവ് ഈ രോഗകാരിയായ വൈറസിനും ഉണ്ട്. എബോളയേ പോലെ 50 മുതല്‍ 90 ശതമാനം വരെ മരണകാരണമാകാനും കഴിവുണ്ടെന്നുള്ളതാണ്
ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം.

വെറ്റ് മാര്‍ക്കറ്റുകള്‍ എന്നറിയപ്പെടുന്ന, ഭക്ഷണാവശ്യത്തിനായി ജീവനുള്ള മൃഗങ്ങളെ വില്‍ക്കുന്ന ചന്തകളായിരിക്കും പ്രധാനമായും മനുഷ്യരിലേക്ക് പ്രവേശിക്കാന്‍ വൈറസുകള്‍ക്ക് മാര്‍ഗമൊരുക്കുന്നത്. പക്ഷിപ്പനിയും സാര്‍സും ആരംഭിച്ചത് ഇത്തരം വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്നായിരുന്നു. കോവിഡിനും കാരണമായത് വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റ് എന്നാണ് പൊതുവായി ഉള്ള വിശ്വാസം.