കോവിഡിൽ പിടിവിട്ട് ഇന്ത്യ : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം യു.എസിലെ കണക്കിന്റെ നാലിരട്ടിയിലേറെ ; ഡൽഹിയിൽ ഓക്‌സിജൻ കിട്ടാനില്ലാതെ പിടഞ്ഞുമരിക്കുന്ന രോഗികൾ ; ശ്മശാനങ്ങളിൽ ആംബുലൻസുകളുടെ നീണ്ട നിര  ; മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു : ആശങ്കയോടെ രാജ്യം

കോവിഡിൽ പിടിവിട്ട് ഇന്ത്യ : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം യു.എസിലെ കണക്കിന്റെ നാലിരട്ടിയിലേറെ ; ഡൽഹിയിൽ ഓക്‌സിജൻ കിട്ടാനില്ലാതെ പിടഞ്ഞുമരിക്കുന്ന രോഗികൾ ; ശ്മശാനങ്ങളിൽ ആംബുലൻസുകളുടെ നീണ്ട നിര ; മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നു : ആശങ്കയോടെ രാജ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ ഏറെ ആശങ്കയിലാണ് രാജ്യം. യു.എസിന്റേതിനേക്കാൾ നാലിരട്ടിയാണ് ഇന്ത്യയിൽ സ്ഥിരീകരിക്കുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 275,482 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. അപ്പോൾ യുഎസിൽ 63,625 മാത്രമായിരുന്നു കോവിഡ് കേസുകൾ. പ്രതിദിന കേസുകളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഇത് 65,792. ഇന്ത്യയിൽ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനത്തു പോലും ഇതിനെക്കാൾ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടി കടന്നിരിക്കയാണ്. ഇന്ന് പുലർച്ചെ അഞ്ച് മണി വരെ രാജ്യത്തു 2.75 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; മരണം 1394. ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 2.61 ലക്ഷം കേസുകളും 1501 മരണവുമായിരുന്നു.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വളരെ ഉയർന്ന നിലയിലേത്തി കഴിഞ്ഞു. 12 ദിവസം മുൻപ് 8% ആയിരുന്നത് ഇപ്പോൾ 16.69% ആയി. കോവിഡ് സ്ഥിരീകരണ നിരക്ക് 5% താഴെയെത്തിയാൽ മാത്രമേ കോവിഡ് നിയന്ത്രണ വിധേയമായി എന്ന് പറയാൻ കഴിയൂ.

കോവിഡ് പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന നിലയിൽ ഡൽഹിയും മഹാരാഷ്ട്രയും. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 25,462 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 161 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 68,631 പുതിയ കേസുകളും 503 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

അതേസമയം കോവിഡ് മരണ നിരക്ക് ഉയർന്നതോടെ ബംഗളൂരുവിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വരുന്നു. 12 ശ്മശാനങ്ങളിൽ ഏഴെണ്ണം കോവിഡ് മൃതദേഹങ്ങൾ സംസ്‌കരിക്കാനായി മാറ്റിവച്ചെങ്കിലും ഇവിടെയും ആംബുലൻസുകളുടെ നീണ്ട നിരയാണ്. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഡൽഹിയിൽ ഓക്‌സിജൻ സിലിണ്ടറുകൾക്കു ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

ആവശ്യത്തിന് സ്റ്റോക്കുകൾ എത്തിയില്ലെങ്കിൽ പ്രശ്‌നമാകും. മഹാരാഷ്ട്ര സർക്കാരും കോവിഡ് രോഗികൾക്കായി കൂടുതൽ ഓക്‌സിജൻ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കോവിഡ് ചികിത്സയിൽ നിർണായകമായ ഓക്‌സിജൻ ക്ഷാമം രാജ്യത്തു രൂക്ഷമായിരിക്കെ, മെഡിക്കൽ ഓക്‌സിജൻ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ഓക്‌സിജൻ എക്‌സ്പ്രസും ഹരിത ഇടനാഴിയും ഒരുക്കി റെയിൽവേ. സാങ്കേതിക ട്രയൽ യാത്രകൾക്കു ശേഷം ട്രെയിൻ ടാങ്കറുകൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങും.