ഇടുക്കി ജില്ലയിൽ ഇന്ന് 4 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു: ഒരാൾക്ക് രോ​ഗം പകർന്നത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോ​ഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 118 ആയി. ജില്ലയിൽ ഇന്ന് ആർക്കും രോ​ഗമുക്തിയില്ല. ഇന്ന് രോ​ഗമ സ്ഥിരീകരിച്ചവർ, കോടിക്കുളം സ്വദേശി (32). ജൂലൈ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

ജൂലൈ ഒന്നിന് ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ അടിമാലി സ്വദേശി(26). കൊച്ചിയിൽ നിന്നും മുട്ടത്തിന് ടാക്സിയിലെത്തി. മുട്ടത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 28 ന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ സ്വദേശി (32). കൊച്ചിയിൽ നിന്നും സ്വന്തം കാറിൽ തൊടുപുഴയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ജൂലൈ നാലിന് ദുബായിയിൽ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (26). കൊച്ചിയിൽ നിന്നും ടാക്സിയിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജില്ലയിൽ നിന്നും ഇന്ന് 54 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ജില്ലയിൽ നിന്നും ആകെ പരിശോധനക്കായി അയച്ച 13572 സാമ്പിളുകളിൽ 195 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.