സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ജൂലൈ പതിനാറിന് ; പരീക്ഷ നടത്തുക കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജൂലൈ മാസം 16ന് തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക.

സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. അതേസമയം സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ചയാണ് പ്രഖ്യാപിക്കുക.

എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് വരുന്നവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും പ്രത്യേക മുറികളിലാവും പരീക്ഷ നടത്തുക.

നേരത്തേ, മെയിൽ പരീക്ഷ നടത്താൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നീണ്ട് പോവുകയായിരുന്നു.