സൗജന്യ റേഷൻ നൽകേണ്ടത് 30 കിലോ: റേഷൻ കടയിൽ നിന്നും വാങ്ങി നൂറ് മീറ്റർ നടന്ന ഉപഭോക്താവ് തിരികെ എത്തി തൂക്കിയപ്പോൾ നാലു കിലോ കുറഞ്ഞു; തോട്ടയ്ക്കാട്ടെ റേഷൻ കടയിൽ നടന്ന ‘മാജിക്’ സിവിൽ സപ്ലൈസ് പൊക്കി; ഭാര്യയുടെയും ഭർത്താവിന്റെയും പേരിലുളള നടത്തിയ റേഷൻ കടകളിൽ ഒന്ന് പൂട്ടാൻ ഉത്തരവ്; കൊറോണക്കാലത്തും തട്ടിപ്പ് കുറയ്ക്കാതെ റേഷൻ കടകൾ: വീഡിയോ ഇവിടെ കാണാം

സൗജന്യ റേഷൻ നൽകേണ്ടത് 30 കിലോ: റേഷൻ കടയിൽ നിന്നും വാങ്ങി നൂറ് മീറ്റർ നടന്ന ഉപഭോക്താവ് തിരികെ എത്തി തൂക്കിയപ്പോൾ നാലു കിലോ കുറഞ്ഞു; തോട്ടയ്ക്കാട്ടെ റേഷൻ കടയിൽ നടന്ന ‘മാജിക്’ സിവിൽ സപ്ലൈസ് പൊക്കി; ഭാര്യയുടെയും ഭർത്താവിന്റെയും പേരിലുളള നടത്തിയ റേഷൻ കടകളിൽ ഒന്ന് പൂട്ടാൻ ഉത്തരവ്; കൊറോണക്കാലത്തും തട്ടിപ്പ് കുറയ്ക്കാതെ റേഷൻ കടകൾ: വീഡിയോ ഇവിടെ കാണാം

എ.കെ ശ്രീകുമാർ

കോട്ടയം: സർക്കാർ സൗജന്യമായി നൽകിയ അരിയും വാങ്ങി റേഷൻ കടയിൽ നിന്നും നൂറു മീറ്റർ നടന്നപ്പോൾ തന്നെ അരി ആവിയായി പോകുന്ന മാജിക് സിവിൽ സപ്ലൈസ് പൊളിച്ചു. അരിയുടെ തൂക്കത്തിൽ ക്രമക്കേട് നടത്തി സാധാരണക്കാരായ ഉപഭോക്താക്കളെ കബളിപ്പിച്ച റേഷൻ കട ഉടമയെയാണ് സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ പരിശോധിയിൽ പൊക്കിയത്. തട്ടിപ്പും വെട്ടിപ്പും കൃത്യമായി കണ്ടെത്തിയതോടെ തോട്ടയ്ക്കാട് സ്വദേശിയായ പുഷ്പമ്മ അഗസ്റ്റിന്റെ പേരിൽ പ്രവർത്തിക്കുന്ന 83 -ാം നമ്പർ റേഷൻ കട സിവിൽ സപ്ലൈസ് വകുപ്പ് അടച്ചു പൂട്ടി.

 

കൊറോണക്കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചപ്പോൾ മുതൽ തന്നെ തോട്ടയ്ക്കാട്ടെ റേഷൻ കടയെപ്പറ്റി വൻ പരാതിയും ആരംഭിച്ചിരുന്നു. ഇവിടെ ഒരു കെട്ടിടത്തിൽ രണ്ട് റേഷൻ കടയാണ് പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

83 -ാം നമ്പർ റേഷൻ കട പുഷ്പമ്മ അഗസ്റ്റിന്റെ പേരിലും, 94 -ാം നമ്പർ റേഷൻകട ഇവരുടെ ഭർത്താവ് ദേവസ്യയുടെ പേരിലും. രണ്ടു കടകളിലും കൂടി ഒരു ജീവനക്കാരൻ മാത്രമാണ് ഉള്ളത്. കടയുടെ മധ്യത്തിലൂടെ ഒരു വാതിൽ ഇട്ട ശേഷം കാർഡ് ഉടമകൾ എത്തുമ്പോൾ റേഷൻ എടുത്തു കൊടുക്കുകയാണ് ഇയാൾ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം റേഷൻ വാങ്ങാൻ എത്തിയ ഒരാൾക്ക് 30 കിലോ അരിയ്ക്കു പകരം 26 കിലോ അരി മാത്രമാണ് നൽകിയത് എന്നു പരാതി ഉയർന്നിരുന്നു. 15 കിലോ അരി വാങ്ങാൻ എത്തുന്നവർക്ക് രണ്ടു കിലോ അരി കുറച്ചുമാണ് നൽകിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചു കാർഡ് ഉടമകളിൽ ചിലർ സിവിൽ സപ്ലൈസ് വകുപ്പിന്റെ കൺട്രോൾ റൂമിൽ ആദ്യം പരാതി നൽകി. തുടർന്നു സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പ്രദേശത്ത് രഹസ്യമായി നീരീക്ഷണം നടത്തി വരികയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായി സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നു കടയിൽ നിന്നും സാധനം വാങ്ങിപ്പോയ റേഷൻ കാർഡ് ഉടമയെ വിളിച്ച് ഇയാളുടെ കയ്യിലുണ്ടായിരുന്ന സഞ്ചി തിരികെ ഇതേ റേഷൻ കടയിൽ തന്നെ എത്തിച്ചു തൂക്കി നോക്കി. 30 കിലോ അരി നൽകേണ്ട സ്ഥാനത്ത് 26 കിലോ അരി മാത്രമാണ് സഞ്ചിയിലുണ്ടായിരുന്നത്. ഉടൻ തന്നെ പരിശോധനാ റിപ്പോർട്ട് എഴുതിയ ചങ്ങനാശേരി താലൂക്ക സപ്ലൈ ഓഫിസർ കടയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയായിരുന്നു.

ഭാര്യയും ഭർത്താവും ചേർന്നു നടത്തുന്ന കടയിൽ തട്ടിപ്പ് പതിവാണ് എന്നു നാട്ടുകാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. മുൻപും പ്രദേശത്തെ റേഷൻ കടയെപ്പറ്റി പരാതി ഉയർന്നിട്ടുണ്ട്. റേഷൻകടയിൽ നിന്നും രാത്രി കാലത്ത് അരി പുറത്തുള്ള പലചരക്ക് കടകളിലേക്ക് കടത്തുന്നത് പതിവാണെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നു.

കഴിഞ്ഞ ദിവസം ആർപ്പൂക്കര പനമ്പാലത്തെ റേഷൻ കടയിൽ നിന്നും 10 കിലോ ഗോതമ്പ് മറിച്ചു വിറ്റത് വിജിലൻസ് സംഘം പിടികൂടിയിരുന്നു.