play-sharp-fill
കൊറോണയല്ല, ഇതിലും വലുതു വന്നാലും കോട്ടയം നേരിടും..! കൊറോണയെ പൊരുതിത്തോൽപ്പിച്ച് കോട്ടയം നമ്പർ വൺ; ഒറ്റക്കെട്ടായി നിന്ന് കളക്ടറും, എസ്.പിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും; ഇവരുടെ കൈകളിൽ കോട്ടയത്തിന്റെ ആരോഗ്യം ഭദ്രം..!

കൊറോണയല്ല, ഇതിലും വലുതു വന്നാലും കോട്ടയം നേരിടും..! കൊറോണയെ പൊരുതിത്തോൽപ്പിച്ച് കോട്ടയം നമ്പർ വൺ; ഒറ്റക്കെട്ടായി നിന്ന് കളക്ടറും, എസ്.പിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും; ഇവരുടെ കൈകളിൽ കോട്ടയത്തിന്റെ ആരോഗ്യം ഭദ്രം..!

എ.കെ ശ്രീകുമാർ

കോട്ടയം: കൊറോണയല്ല ഇതിലും വലുത് എന്തു വന്നാലും കോട്ടയം നേരിടുമെന്ന ധൈര്യം ജില്ലയ്ക്കു നൽകിയ് മൂന്നു പേരാണ്..! കൊറോണക്കാലത്ത് കണ്ണൊന്നുചിമ്മയടയ്ക്കാതെ സംസ്ഥാനത്ത് ആദ്യമായി കൊറോണ ഫ്രീ ജില്ലയായി കോട്ടയത്തെ മാറ്റിയത് മൂന്നു പേരാണ്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറുമാണ് ആ ത്രിമൂർത്തികൾ. കൊറോണ പ്രതിരോധനത്തിൽ നമ്പർ വൺ കോട്ടയമായതും ഇങ്ങനെയാണ്.

മാർച്ച് എട്ടിനാണ് കോട്ടയം ജില്ലയിൽ ചെങ്ങളം സ്വദേശികളായ രണ്ടു പേർക്ക് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇത് കൂടാതെ രാജ്യത്തെ ഏറ്റവും പ്രായമേറിയ കൊറോണ രോഗികളായ റാന്നി സ്വദേശികളായ ദമ്പതിമാരെ മാർച്ച് ഒൻപതിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടു പോകാവുന്ന അവസ്ഥ. രോഗം അതിവേഗം പടരുമെന്ന ഭയം. മുൻപ് രോഗത്തെ പ്രതിരോധിച്ച് അനുഭവമില്ലാത്ത നാട്ടുകാർ. കേരളം മുഴുവൻ നടുങ്ങി നിൽക്കുന്ന അവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ, മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ ഈ ത്രിമൂർത്തികൾ കോട്ടയത്തിനു വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ആദ്യം തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയെയും ജില്ലയിലെ എല്ലാ ആശുപത്രികളെയും കൊറോണയെ നേരിടാൻ സജ്ജമാക്കുകയാണ് ജില്ലാ കളക്ടർ ആദ്യം ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസിന് വേണ്ട നിർദേശങ്ങൾ നൽകിയ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ആദ്യം തന്നെ മുൻകൈ എടുത്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ ഭക്ഷണവും വെള്ളവും നാട്ടുകാർക്ക് ആവശ്യമുള്ളതെല്ലാം എത്തിച്ചു നൽകാൻ മുന്നിൽ നിന്നു നയിക്കുകയായിരുന്നു ജില്ലാ കളക്ടർ. ആദ്യ ഘട്ടത്തിൽ ഒന്ന് അയഞ്ഞു കൊടുത്തെങ്കിലും, പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളുടെ സമരം ഉണ്ടായതോടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു നിയന്ത്രണം കർശനമാക്കി. ഭക്ഷണവും നാട്ടുകാർക്ക് ആവശ്യമുള്ളതെല്ലാം എത്തിച്ച് ജില്ലാ കളക്ടർക്കൊപ്പം എ.ഡി.എം അനിൽ ഉമ്മനും സജീവമായി ആദ്യാവസാനം രംഗത്തുണ്ട്.

തൊട്ടു പിന്നാലെ ഇന്ത്യമുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. ലോക്ക് ഡൗൺ കാലത്ത് 144 പ്രഖ്യാപിക്കാതെ ആദ്യം പൊലീസിനെ ഉപയോഗിച്ച് കൃത്യമായ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസിനെ മുന്നിൽ നിന്നു നയിച്ചത് ജില്ലാ പൊലീസ് മേധാവി ജി.ജയദേവാണ്. റോഡിലിറങ്ങുന്ന സാധാരണക്കാരോട് ആദ്യം കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. എന്നിട്ടും മനസിലാകാത്തവരോട് നിയമത്തിന്റെ ഭാഷയിൽ തന്നെ നടപടിലിയേക്കു കടന്നു. ഇതോടെ റോഡിലെ തിരക്ക് ഒരു പരിധി വരെ കുറഞ്ഞു. ഇത് കൂടാതെയാണ് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജില്ലാ പൊലീസ് മേധാവിയും, ജില്ലാ കളക്ടറുടെ പ്രശ്‌നത്തിൽ ഇടപെട്ടതോടെ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇതര സംസ്ഥാന തൊഴിലാളികളെ വരുതിയിലാക്കാൻ സാധിച്ചു.

മാർച്ച് ഒൻപതിന് മെഡിക്കൽ കോളേജ് ആശുപത്രിയെ മുഴുവൻ ഭീതിയിലാക്കിയാണ് ഇവിടെ കൊറോണ രോഗികളെ പ്രവേശിപ്പിക്കുന്നത്. പ്രത്യേകമായി ക്രമീകരണങ്ങളും ഒരുക്കിയാണ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൊറോണയെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, ഡെ. സൂപ്രണ്ട് ഡോ. രാജേഷ്, ആർ.എം.ഒ. ഡോ. ആർ.പി. രെഞ്ജിൻ, എ.ആർ.എം.ഒ. ഡോ. ലിജോ, നഴ്സിംഗ് ഓഫീസർ ഇന്ദിര എന്നിവരുടെ ഏകോപനത്തിൽ ഡോ. സജിത്കുമാർ, ഡോ. ഹരികൃഷ്ണൻ, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടർമരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 25 നഴ്സുമാരുൾപ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയിൽ സജീവ പങ്കാളികളായിട്ടുണ്ടായിരുന്നു.

കൊറോണക്കാലത്ത് കാട്ടിയ കരുതലും ഒരുമയും ജില്ലയുടെ വികസത്തിൽ ഈ മൂന്നംഗ സംഘത്തിൽ നിന്നും ഇനിയും ഉണ്ടാകുമെന്നാണ് സാധാരണക്കാരായ നാട്ടുകാർ പ്രതീക്ഷിക്കുന്നത്.