കൊറോണ രോഗം സംശയിക്കുന്നവരുടെ സാമ്പിളെടുക്കാതെ മുങ്ങി നടന്ന് ഡോക്ടർമാർ: ജില്ലാ ആശുപത്രിയിൽ സാമ്പിൾ ശേഖരണത്തിൽ നിന്നും ഒളിച്ചോടുന്ന ഡോക്ടർമാർക്കെതിരെ പരാതി; പ്രതിഷേധവുമായി നഴ്‌സുമാർ രംഗത്ത്; ഡ്യൂട്ടിയ്ക്കിട്ടിട്ടും എത്താതെ ഡോക്ടർമാർ

കൊറോണ രോഗം സംശയിക്കുന്നവരുടെ സാമ്പിളെടുക്കാതെ മുങ്ങി നടന്ന് ഡോക്ടർമാർ: ജില്ലാ ആശുപത്രിയിൽ സാമ്പിൾ ശേഖരണത്തിൽ നിന്നും ഒളിച്ചോടുന്ന ഡോക്ടർമാർക്കെതിരെ പരാതി; പ്രതിഷേധവുമായി നഴ്‌സുമാർ രംഗത്ത്; ഡ്യൂട്ടിയ്ക്കിട്ടിട്ടും എത്താതെ ഡോക്ടർമാർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ രോഗം സംശയിച്ച് എത്തുന്നവരുടെ സാമ്പിൾ പരിശോധിക്കുന്നതിനായി എത്താതെ മുങ്ങി നടന്ന് ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. കൊറോണ രോഗം സംശയിച്ച്, രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ തൊണ്ടയിൽ നിന്നും ശ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണമെന്നാണ് നിർദേശം. എന്നാൽ, ഈ നിർദേശം അനുസരിക്കാതെ ജോലിയ്ക്കു പോലും എത്താതെ മുങ്ങുകയാണ് ഈ ആശുപത്രിയിലെ ഡോക്ടർമാർ. സർക്കാർ കൊറോണ ആശുപത്രിയായി പ്രഖ്യാപിച്ച ജില്ലാ ആശുപത്രിയിലാണ് ഡോക്ടർമാരുടെ ഒളിച്ചു കളി.

സംസ്ഥാനത്ത് കോവിഡ് 19 പ്രാഥമിക പരിശോധന നടത്തുന്ന എല്ലാ ആശുപത്രികളും രോഗം സംശയിച്ചെത്തുന്നവരുടെ ശ്രവം ശേഖരിക്കുന്നത് ഡോക്ടർമാരാണ്. ഡോക്ടർമാർ തന്നെ ശ്രം ശേഖരിക്കണമെന്ന നിർദേശമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകളും, ലോകാരോഗ്യ സംഘടനയും നൽകുന്നത്. എന്നാൽ, ഡോക്ടർമാരുടെ സംഘടന നൽകുന്ന ഈ നിർദേശം പോലും തള്ളിക്കളഞ്ഞാണ് ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വിലസുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 23 ന് ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ഡോക്ടർമാർ കൃത്യമായി സാമ്പിൾ ശേഖരിക്കുന്ന ജോലിയ്ക്ക് എത്തണമെന്നു നിർദേശമുണ്ട്. ഇ.എൻ.ടി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോക്ടർ എം.എ ജോളി, ജൂനിയർ കൺസൾട്ടന്റ് ഡോ.ലിസ് ജോർജ്, ജൂനിയർ കൺസൾട്ടന്റ് ഡോ.ജീവൻ കൃഷ്ണൻ എന്നിവർ ഇവിടെ ഡ്യൂട്ടിയ്ക്ക് എത്തണമെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ബിന്ദുകുമാരി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കൊവിഡ് 19 ന്റെ അവലോകനത്തിനായി ചേർന്ന യോഗത്തിന് ശേഷമാണ് ഇവർ ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയതും.

എന്നാൽ, സർക്കാരിന്റെ ഓർഡർ പുറത്തിറങ്ങിയിട്ടും ഇതുവരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തയ്യാറായിട്ടില്ല. ലോകം മുഴുവൻ കൊറോണയെ പ്രതിരോധിച്ചു നിൽക്കുമ്പോഴാണ് ജില്ലാ ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടർമാർ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത്. ഇത് കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.