ബംഗാളിയ്ക്കു പാലും പഴവും കോഴിയും: മലയാളിയ്ക്കു റേഷൻ അരി മാത്രം; അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നൽകുന്നത് വാരിക്കോരി; പാൽപോലും കിട്ടാനില്ലാതെ മലയാളിക്കുട്ടികൾ പട്ടിണിയിൽ..! അതിഥി തൊഴിലാളി ക്യാമ്പിൽ വിതരണം ചെയ്തത് ആയിരം ലിറ്റർ പാൽ.! അതും സൗജന്യമായി

ബംഗാളിയ്ക്കു പാലും പഴവും കോഴിയും: മലയാളിയ്ക്കു റേഷൻ അരി മാത്രം; അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നൽകുന്നത് വാരിക്കോരി; പാൽപോലും കിട്ടാനില്ലാതെ മലയാളിക്കുട്ടികൾ പട്ടിണിയിൽ..! അതിഥി തൊഴിലാളി ക്യാമ്പിൽ വിതരണം ചെയ്തത് ആയിരം ലിറ്റർ പാൽ.! അതും സൗജന്യമായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാലം മുതൽ, കേരളത്തിലെ മിക്ക വീടുകളിലെയും ഭക്ഷണം കഞ്ഞിയും പയറുമാണ്. പാലും മുട്ടയും കണ്ട കാലം കുട്ടികൾ മറന്നെന്നു തന്നെ പറയാം. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികൾക്കു പാലും മുട്ടയും ഏത്തപ്പഴവും അടക്കമുള്ളവ ഒരുക്കുന്ന സർക്കാർ നടപടി വിമർശനത്തിനു വിധേയമാക്കുന്നത്.

ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി കലാപത്തിനു ശ്രമം നടത്തിയ പായിപ്പാടെ അതിഥി തൊഴിലാളികൾക്കു സർക്കാർ കഴിഞ്ഞ ദിവസം നൽകിയത് ആയിരം ലിറ്റർ പാലാണ്..! ലാത്തിയ്ക്കടിയും കേസും കൊടുക്കേണ്ട വകുപ്പിലാണ് സർക്കാർ പാലും പഴവും നൽകി ഇവരെ സ്വീകരിക്കുന്നത്. 4086 പേർക്കായാണ് സംസ്ഥാന സർക്കാർ ഈ ആയിരം ലീറ്റർ പാൽ വിതരണം ചെയ്തത്. മിൽമ്മയുടെ വടവാതൂർ ഡയറിയിൽ നിന്നാണ് ഈ പാലും വിതരണം ചെയ്തത്. ഇത് കൂടാതെ കഴിഞ്ഞ ദിവസം ഏഴുനൂറ് ലിറ്ററിലധികം തൈരും വിതരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികളുടെ കുട്ടികളും യുവാക്കളും പാലും പഴവും കിട്ടാതെ പട്ടിണികിടക്കുമ്പോഴാണ് ഇത്തരത്തിൽ പാൽ വാങ്ങിക്കുടിച്ച് നമ്മളെ തന്നെ തിരിച്ചു കടിക്കുന്ന അതിഥി തൊഴിലാളികൾ തടിച്ചു കൊഴുക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അടുത്ത ഒൻപത് ദിവസത്തേക്കുള്ള അരി, സവോള, ഉരുളക്കിഴങ്ങ്, ആട്ട, പച്ചമുളക് എന്നിവയാണ് വിതരണം ചെയ്തത്. ഏപ്രിൽ 14 വരെ 103 ക്യാമ്പുകളിലെ 4074 തൊഴിലാളികൾക്ക് ആകെ 14.5 ടൺ അരിയാണ് നൽകിയത്. ഇതിൽ 12.5 ടൺ കൺസ്യൂമർ ഫെഡിൽനിന്ന് ലഭ്യമാക്കി. രണ്ടു ടൺ മേഖലയിലെ കെട്ടിട ഉടമകൾ നൽകി. മറ്റിനങ്ങൾ ഹോർട്ടികോർപ്പിൽനിന്നും സ്‌പോൺസർഷിപ്പ് മുഖേനയുമാണ് കണ്ടെത്തിയത്.

സവോളയും കിഴങ്ങും 4.75 ടൺ വീതവും ആട്ട മൂന്നു ടണ്ണുമാണ് നൽകിയത്. തൊഴിലാളികളുടെ പ്രതിനിധികളും അവർ താമസിക്കുന്ന കെട്ടിടത്തിൻറെ ഉടമയും നേരിട്ടെത്തി രേഖയിൽ ഒപ്പിട്ടാണ് ഇവ വാങ്ങുകയായിരുന്നു.

മലയാളികൾക്കു സാധാരണ റേഷൻ കടയിൽ നിന്നും അരി മാത്രമാണ് നൽകുന്നത്. കിറ്റ വിതരണം ചെയ്യുമെന്നു പറയുന്നുണ്ടെങ്കിലും കിറ്റിന്റെ കാര്യത്തിൽ ഇനിയും തീരുമാനത്തിൽ എത്തിയിട്ടുമില്ല.