തബ് ലീഗ് കോവിഡ് കോട്ടയത്തും; തെക്കും ഗോപുരത്ത് പള്ളിയിൽ ഒളിച്ചു താമസിച്ച ഏഴു പേർ പിടിയിൽ: കോവിഡില്ലാത്ത കോട്ടയത്തെ വാട്‌സ്ആപ്പിൽ ചർച്ചയായ വീഡിയോയ്ക്കു പിന്നിലെ കഥയിങ്ങനെ; വാട്‌സ്ആപ്പിൽ വീഡിയോ പ്രചരിപ്പിച്ച ആളെ തേടി പൊലീസ്

തബ് ലീഗ് കോവിഡ് കോട്ടയത്തും; തെക്കും ഗോപുരത്ത് പള്ളിയിൽ ഒളിച്ചു താമസിച്ച ഏഴു പേർ പിടിയിൽ: കോവിഡില്ലാത്ത കോട്ടയത്തെ വാട്‌സ്ആപ്പിൽ ചർച്ചയായ വീഡിയോയ്ക്കു പിന്നിലെ കഥയിങ്ങനെ; വാട്‌സ്ആപ്പിൽ വീഡിയോ പ്രചരിപ്പിച്ച ആളെ തേടി പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിസാമുദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഏഴു പേർ കോട്ടയം കാരാപ്പുഴ തെക്കുംഗോപുരത്തെ പള്ളിയിൽ ഒളിച്ചു താമസിച്ചു. ഏഴു പേരെയും പൊലീസ് പിടികൂടി..! ചൊവ്വാഴ്ച കോട്ടയത്തെ വിറപ്പിച്ച വ്യാജ വാർത്തകളിൽ ഒന്നായിരുന്നു ഇത്.

ഈ വാർത്തയ്‌ക്കൊപ്പം പ്രചരിച്ച വീഡിയോയിൽ, തെക്കും ഗോപുരം സിപിഎം ഓഫിസിനു സമീപം അഗ്നിരക്ഷാ സേനാ സംഘം ഫ്യൂമിഗേഷൻ ചെയ്യുന്ന വീഡിയോ കൂടി ഒപ്പം കിട്ടിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം വൈറലാകുകയും വൻ തോതിൽ വ്യാജ വാർത്ത പ്രചരിക്കുകയും ചെയ്തതോടെ കൊവിഡ് 19 നെതിരെ കേസ് എടുക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന സൈബർ സെൽ സംഭവത്തിൽ കേസെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഏഴു പേർ കാരാപ്പുഴ തെക്കും ഗോപുരം സിപിഎം ഓഫിസിനു സമീപത്തെ പള്ളിയിൽ ഏഴു പേരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്നതായായിരുന്നു പ്രചാരണം. ഇതേ തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം അടച്ചിട്ട പള്ളി തുറന്നു പരിശോധന നടത്തിയെങ്കിലും, ആരെയും കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു പൊലീസ് സംഘം സ്ഥലത്ത് അന്വേഷണം നടത്തിയപ്പോൾ ബംഗളൂരുവിൽ നിന്നും ഒരാൾ മാത്രമാണ് സ്ഥലത്ത് എത്തിയതെന്നു കണ്ടെത്തി.

ഇതിനിടെ വൈകിട്ട് മൂന്നു മണിയോടെ സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അപ്രതീക്ഷിതമായി സ്ഥലത്ത് ഫ്യൂമിഗേഷൻ നടത്തി അണുനശീകരണം നടത്തുകയും ചെയ്തു. ഇത് രണ്ടും കൂടി ഒന്നിച്ചു വന്നതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചിലർ വീഡിയോ പ്രചാരണവുമായി രംഗത്ത് എത്തിയത്. എന്നാൽ, ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് സൈബർ സൈൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ കണ്ടെത്തിയത്. തുടർന്നു പ്രചാരണം നടത്തിയ ആളുകൾക്കെതിരെ കേസെടുക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ നൂറിലേറെ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്. കൊറോണക്കാലത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ഗുരുതരമായ ക്രിമിനൽക്കുറ്റമാണ്. ഈ സാഹചര്യത്തിൽ വ്യാജ വാർത്തയും വീഡിയോയും പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തേയ്ക്കും.

തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെയും ഒരു കേസു പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ ജില്ലയിൽ ഒരു കൊറോണ പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇറങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കുന്നതിനാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് സൈബർ സെല്ലിനു നൽകിയിരിക്കുന്ന നിർദേശം.

 

പ്രചരിച്ച ഫെയ്സ് ബുക്ക് വാട്സ് ആപ്പ്  പോസ്റ്റ് ഇങ്ങനെ –

തബലീഗ് കോവിഡ് കോട്ടയത്തും… തേക്കുംഗോപുരം കമ്മ്യൂണിസ്റ്റ് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിനു എതിർ വശം ഉള്ള പള്ളിയിൽ നിന്നും ഒളിച്ചു താമസിച്ച 7 പേരെ പിടി കൂടി .. ഫയർ ഫോഴ്സ് എത്തി അണു നശീകരണം നടത്തുന്നു..