സംഭവിച്ചതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയതാണ് ; ഇനിയും ക്രൂശിക്കരുത് : കൊറോണ വൈറസ് ബാധിച്ച ചെങ്ങളം സ്വദേശി

സംഭവിച്ചതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയതാണ് ; ഇനിയും ക്രൂശിക്കരുത് : കൊറോണ വൈറസ് ബാധിച്ച ചെങ്ങളം സ്വദേശി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംഭവിച്ചതൊന്നും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, അറിവില്ലായ്മ കൊണ്ട് മാത്രം സംഭവിച്ചതാണ്. കൊറോണ വൈറസ് ബാധിച്ച ചെങ്ങളം സ്വദേശി മാധ്യമങ്ങളോട വെളിപ്പെടുത്തി. റൂട്ട് മാപ്പിൽ പറായത്ത ഒരിടത്തും തങ്ങൾ പോയിട്ടില്ലെന്നും ചെങ്ങളം സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ പേരിൽ ഇനിയും തങ്ങളെ ക്രൂശിക്കരുതെന്നും അഭ്യർത്ഥിച്ചു. ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ ഫോണിലൂടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

പൂർണമായും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചികിത്സയിൽ കഴിയുകയാണെന്നും മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മനഃപൂർവം ഒന്നും ചെയ്തതല്ല; അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെയുള്ള പ്രചാരണം വല്ലാത്ത വിഷമമുണ്ടാക്കുന്നുവെന്നും പറഞ്ഞു. തനിക്കും ഭാര്യയ്ക്കും കുഞ്ഞിനും ഒരു ആരോഗ്യപ്രശ്‌നവുമില്ലെന്നും കോവിഡ് ബാധിതൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഡോക്ടർമാർ ഏറ്റവും നല്ല ചികിത്സയും മാനസിക പിന്തുണയും നൽകുന്നുണ്ട് . ഭാര്യാപിതാവിന്റെ മാതാപിതാക്കളുടെ ആരോഗ്യനില തികച്ചും തൃപ്തികരമാണ്. ഡോക്ടർമാർ എടുത്തുതന്ന അവരുടെ വിഡിയോ കണ്ടു. സർക്കാർ പുറത്തുവിട്ട റൂട്ട് മാപ്പിൽ പറയാത്ത ഒരിടത്തും പോയിട്ടില്ല. കൗൺസിലിങ് അടക്കം ലഭിക്കുന്നുണ്ടെന്നും ഇനിയും ക്രൂശിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഇറ്റലിയിൽ നിന്നും വന്ന റാന്നി സ്വദേശികളെ നെടുമ്പാശേരിയിൽ നിന്നും കൂട്ടികൊണ്ട് വന്നവരായിരുന്നു ചെങ്ങളം സ്വദേശികൾ. അങ്ങനെയാണ് ഇവർക്ക് കൊറോണ വൈറസ് രോഗം ഇവർക്ക് കൂടി പിടിപ്പെട്ടത്. ഇവർ സഞ്ചരിച്ച റൂട്ട് മാപ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ പുറത്ത് വിട്ടിരുന്നു. അതേസമയം കോട്ടയത്ത് നാല് പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.