കൊറോണ വൈറസ് : ഐ.പി.എൽ മത്സരങ്ങൾ മാറ്റി

കൊറോണ വൈറസ് : ഐ.പി.എൽ മത്സരങ്ങൾ മാറ്റി

Spread the love

സ്വന്തം ലേഖകൻ

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ മാറ്റിവെച്ചു. മാർച്ച് 29ന് ആരംഭിക്കാനിരുന്ന ടൂർണമന്റെ ഏപ്രിൽ 15ലേക്കാണ് മാറ്റിയത്. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറുമായും വിവിധ വകുപ്പുകളുമായി നിരന്തരമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കുന്നു.

 

 

ബി.സി.സി.ഐ പ്രസിഡന്റെ സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ്ഷായുടേയും നേതൃത്വത്തിൽ വെള്ളിയാഴ്ച നടക്കുന്ന ഐ.പി.എൽ ഗവേണിങ് കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 15 വരെ വിസകൾക്ക് ഇന്ത്യൻ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതോടെ വിദേശതാരങ്ങൾക്ക് ഐ.പി.എല്ലിൽ പങ്കെടുക്കാൻ സാധിക്കാതായി. അതേസമയം, ഐ.പി.എല്ലിലെ മൽസരങ്ങൾ കുറക്കില്ലെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group