കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വസിക്കാം…! രോഗം സ്ഥിരീകരിച്ച ചെങ്ങളം സ്വദേശികൾ രോഗവിമുക്തരായി
സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശികളായ ദമ്പതികൾ രോഗവിമുക്തരായി. റാന്നിയിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിതിനെ തുടർന്നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. എന്നാൽ മാർച്ച് 18, 20 തീയതികളിൽ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിൽ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്നാണ് ദമ്പതികൾക്ക് വൈറസ് ബാധയുണ്ടായത്. […]