മുല്ലപ്പിള്ളിയും സതീശനും കൊച്ചിയിൽ നേർക്കുനേർ: പേരിലെ സാമ്യം പോരാട്ടത്തിലും; കൊച്ചിയിലെ പോര് വ്യത്യസ്തമാകുന്നത് ഇങ്ങനെ

മുല്ലപ്പിള്ളിയും സതീശനും കൊച്ചിയിൽ നേർക്കുനേർ: പേരിലെ സാമ്യം പോരാട്ടത്തിലും; കൊച്ചിയിലെ പോര് വ്യത്യസ്തമാകുന്നത് ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്രാദേശിക സർക്കാരുകളെ തിരഞ്ഞെടുക്കാനുള്ള പോരാട്ടം എന്നും വ്യത്യസ്തതകൾ നിറഞ്ഞതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ എല്ലാത്തവണയും ഇത്തരം രസകരമായ സംഭവങ്ങൾ അരങ്ങേറാറുമുണ്ട്.
കൊച്ചിയിലാണ് ഏറെ രസകരമായ പോരാട്ടം നടക്കുന്നത് മുല്ലപ്പിളളി രാമചന്ദ്രനും സതീശനുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസിലെ തല മുതിർന്ന നേതാക്കളല്ല ഇവര്‍ രണ്ടു പേരും. കൊച്ചിയിലെ രണ്ട് പ്രാദേശിക നേതാക്കളാണ് മുല്ലപ്പിളളി രാമചന്ദ്രനും സതീശനും.

എറണാകുളം തൃപ്പൂണിത്തുറ നഗരസഭയിലെ 48ആം വാര്‍ഡിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളോട് സാമ്യമുളള നേതാക്കള്‍ മത്സരിക്കുന്നത്. വാര്‍ഡിലുടനീളം ഇരുവരുടേയും ഫ്ലക്സ‌ുകളും ചുമരെഴുത്തുകളും നിറഞ്ഞുകഴിഞ്ഞു. ബി ജെ പി സ്ഥാനാര്‍ത്ഥിയായി മുല്ലപ്പിള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ പി ബി സതീശനെതിരെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ പി സി സി അദ്ധ്യക്ഷന്റെ പേരിനേക്കാള്‍ അധികമായി ഒരു വളളി മാത്രമാണ് ബി ജെ പി സ്ഥാനാര്‍ത്ഥിക്കുളളത്. മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു മുല്ലപ്പിളളി രാമചന്ദ്രന്‍. രണ്ട് തവണ വാര്‍ഡിലേക്ക് മത്സരിച്ചിട്ടുമുണ്ട്. മുമ്പ് പ്രവര്‍ത്തിച്ച പാര്‍ട്ടിയെ കുറിച്ച്‌ ചോദിച്ചാല്‍ രൂക്ഷ വിമര്‍ശനമാണ് മുല്ലപ്പിളളി രാമചന്ദ്രന്‍ ഉന്നയിക്കുക.

കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാത്ത സംവിധാനമായി മാറിയെന്നും അങ്ങനെയൊരു പാര്‍ട്ടിയുടെ ഒപ്പം പോവുകയെന്നത് ആത്മഹത്യാപരമായ കാര്യമാണെന്നുമാണ് മുല്ലപ്പിളളി രാമചന്ദ്രന്‍ പറയുന്നത്.