കോട്ടയം കറുകച്ചാലിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: മരിച്ചത് മീനടം സ്വദേശി

കോട്ടയം കറുകച്ചാലിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: മരിച്ചത് മീനടം സ്വദേശി

സ്വന്തം ലേഖകൻ

കോട്ടയം: കറുകച്ചാലിന് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചൊവ്വാഴ് ഉച്ചയ്ക്കുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മീനടം കിളിരൂർ പറമ്പിൽ ജോൺ ജേക്കബ് (ജെയിംസ് ) ആണ് മരിച്ചത്.

പാമ്പാടി കറുകച്ചാൽ റൂട്ടിൽ മാന്തുരുത്തി ജംഗ്ഷനിലായിരുന്നു അപകടം. ജോൺ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. വൈകിട്ട് 6.30 ഓടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണം  സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടത്ത് ബേക്കറി നടത്തുകയായിരുന്നു മരിച്ച ജോൺ. പാമ്പാടി ഭാഗത്തു നിന്നും  വന്ന സ്ക്കൂട്ടറും, കങ്ങഴ റോഡിൽ നിന്നെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. കറുകച്ചാൽ റോഡുമായി സംഗമിക്കുന്ന മാന്തുരുത്തി ജംഗ്ഷൻ സ്ഥിരം അപകട മേഖലയാണ്.