ഡോഗ് സ്‌ക്വാഡിലെ ‘സാറന്മാരുടെ’ പരീക്ഷയിൽ തോറ്റ ജെറിയ്ക്ക് കോടതിയുടെ അഭിനന്ദനം! ജെറിയെ അടക്കം എല്ലാ നായ്ക്കളെയും തോൽപ്പിച്ചത് നക്ഷത്രം വച്ച സാറിന്റെ പിടിവാശി; കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിനെ പഠിപ്പിച്ച് കുളമാക്കാൻ ഏട്ട് ഏമാന്റെ പിടിവാശി

ഡോഗ് സ്‌ക്വാഡിലെ ‘സാറന്മാരുടെ’ പരീക്ഷയിൽ തോറ്റ ജെറിയ്ക്ക് കോടതിയുടെ അഭിനന്ദനം! ജെറിയെ അടക്കം എല്ലാ നായ്ക്കളെയും തോൽപ്പിച്ചത് നക്ഷത്രം വച്ച സാറിന്റെ പിടിവാശി; കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിനെ പഠിപ്പിച്ച് കുളമാക്കാൻ ഏട്ട് ഏമാന്റെ പിടിവാശി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലും കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലും ചർച്ചയായിരിക്കുന്നത് വെഞ്ഞാറമ്മൂട്ടിലെ ഡോഗ് സ്‌ക്വാഡ് എന്ന കെ.9 സക്വാഡിലെ ജെറി എന്ന ലാബ്രഡോർ നായയുടെ മിടുക്കും, ചൂറുമാണ്. ഈ മിടുക്കന്റെ മികവിൽ തെളിയിച്ച കൊലക്കേസിന്റെ പേരിലാണ് ഇപ്പോൾ കേരള പൊലീസ് സേന മുഴുവൻ അഭിമാനിക്കുന്നത്. എന്നാൽ, ഈ മിടുക്കൻ കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിന്റെ പരീക്ഷയിൽ തോറ്റതാണെന്നു കേട്ടാൽ ആരും ഒന്ന് ഞെട്ടും..! അതെ, കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിലെ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷയിൽ വെഞ്ഞാറമ്മൂട് സബ് ഡിവിഷനിലെ എല്ലാ നായക്കളും പരാജയപ്പെട്ടിരുന്നു. അതിൽ ജെറിയും ഉൾപ്പെട്ടതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ജെറിയും, സഹ നായ്ക്കളും എങ്ങിനെയാണ് പരാജയപ്പെട്ടതെന്ന് അന്വേഷിക്കുമ്പോഴാണ് തട്ടിപ്പിന്റെ പിന്നിലെ കഥ വ്യക്തമാകുന്നത്. കേരളാ പോലീസ് ഡോഗ് സ്‌ക്വാഡ് വളരെ മികച്ച നിലയിൽ പ്രവർത്തന മികവ് കാണിച്ചിട്ടുള്ളത്. വർഷങ്ങളായി ഈ സ്‌ക്വാഡിനെപ്പറ്റി നല്ലതല്ലാതെ മറ്റൊന്നും, ഒരാൾക്കും പറയാനുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണൽ ഡ്യൂട്ടി മീറ്റ് ഉൾപ്പടെ നിരവധി മൽസരങ്ങളിൽ സ്വർണ്ണം ,വെള്ളി തുടങ്ങിയ മെഡലുകളും ഈ സ്‌ക്വാഡിലെ നിരവധി നായ്ക്കൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നതിനിടെയാണ് ഡോഗ് സ്‌ക്വാഡിൽ തന്നെ 20-25 വർഷങ്ങൾ വരെ സർവ്വീസ് ഉള്ള പൊലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി , ഡോഗ് സ്‌ക്വാഡിന്റെ സംസ്ഥാന ചുമതലക്കാരനായി ആംഡ് പൊലീസിലെ ഒരും ഇൻസ്‌പെക്ടറെ നിയോഗിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

നായ്ക്കളുടെ പരിശീലനത്തിനെക്കുറിച്ചോ , പരിപാലനത്തെക്കുറിച്ചോ യാതൊരു അടിസ്ഥാന പരിജ്ഞാനവുമില്ലാത്ത ഇദ്ദേഹത്തിന്റെ നടപടികളാണ് ജെറിയടക്കം, മികവ് പ്രകടിപ്പിച്ച വെഞ്ഞാറമ്മൂട്ടിലെ നായ്ക്കളെ പരാജയപ്പെടുത്തുന്നതിനു കാരണമായത്. ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളായ നായ്ക്കളുടെ ഹാൻഡ്‌ലർമാരെ മനപൂർവം മാനസികമായി തളർത്തുന്നതിനും, ബുദ്ധിമുട്ടിക്കുന്നതിനും വേണ്ടി ഈ ഇൻസ്‌പെക്ടർ നടത്തുന്ന നീക്കങ്ങളാണ് നെയ്യാറ്റിൻകരയിൽ ജെറി അടക്കമുള്ള നായ്ക്കൾ പരാജയപ്പെടുന്നതിനു കാരണമായതെന്നാണ് ആരോപണം.

സംസ്ഥാന കെ9 സ്‌ക്വാഡിലെ ഹാൻഡ്‌ലർമാരിൽ ഭൂരിഭാഗവും ബി.എസ്.എഫ്, ഐ.ടി.ബി.പി, കെ.ഇ.പി.എ എന്നീ വിവിധ സ്ഥാപനങ്ങളിൽ നിന്നും നായയോടൊപ്പം ഒൻപതു മാസത്തെ പരിശീലനം ഒന്നും രണ്ടും തവണ പൂർത്തിയാക്കിയവരാണ്. നിസാരമായ കാരണങ്ങൾ ആരോപിച്ച് ഡോഗ് സ്‌ക്വാഡിൽ നിന്നും ഹാൻഡ്‌ലർമാരെ പുറത്താക്കുകയും തനിക്ക് സാമ്പത്തിക സഹായം നൽകുന്ന ഇഷ്ടക്കാരെ യാതൊരു മാനദണ്ഡവും പാലിക്കാതെ തൽസ്ഥാനത്ത് തിരുകി കയറ്റുകയും ചെയ്യുകയാണ് ഈ ഇൻസ്‌പെക്ടർ എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

ഇയാൾ ആവശ്യപ്പെടുന്ന പണമോ, ഇദ്ദേഹത്തിന് വായ്പയെടുക്കുന്നതിനായി സാലറി സർട്ടിഫിക്കറ്റോ നൽകാത്ത സേനാംഗങ്ങളെ പ്രതികാര നടപടികളുടെ ഭാഗമായി വീണ്ടും പരിശീലത്തിനായി അയയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് മഹാമാരിയെ തുടർന്ന് സമ്പൂർണ്ണ അടച്ചിടൽ നടന്ന സമയത്ത് യാതൊരു ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റുകളും നടത്തരുത് എന്ന ഉത്തരവ് ഉണ്ടായിരിക്കെ പതിനാലു ജില്ലകളിലെ നായ്ക്കളെയും ഹാൻലർമാരെയും നിരവധി തവണ ടെസ്റ്റ് നടത്തിയതും വിവാദമായിട്ടുണ്ട്.

എല്ലാ മാസവും കേരളത്തിലെ എല്ലാ ഡോഗ് സ്‌ക്വാഡിലും ഒന്നിൽ കൂടുതൽ തവണ പരിശോധന എന്ന വ്യാജേന സന്ദർശിക്കുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇത് കൂടാതെ അതത് ജില്ലകളിലെ ഡോഗ് സ്‌ക്വാഡുകളുടെ ചിലവിൽ ആഡംബര ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു താമസിക്കുന്നത് അടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികൾ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഒരു ഡോഗിനൊപ്പം ഒരേ സമയം ഒരു ഹാൻലർ മതിയെന്ന് പൊലീസ് ഡോഗ് മാനുവലിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, ഇത് മറികടന്ന് ഒരേ സമയം ഒരു നായക്കൊപ്പം രണ്ട് ഹാൻഡ്‌ലർമാരും ഉണ്ടാകണമെന്ന വിവാദ ഉത്തരവും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

ഇത്തരം വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് ഇപ്പോൾ ഇദ്ദേഹം മനപൂർവം പരാജയപ്പെടുത്തിയ വെഞ്ഞാറമ്മൂട് സ്‌ക്വാഡിലെ നായക്ക് കോടതിയിൽ നിന്നും മികവിന്റെ പേരിൽ പ്രത്യേക പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇത് അടക്കം വിവാദങ്ങൾകത്തി നിൽക്കുന്നതിനിടെ ഇപ്പോൾ ഇതേ ഇൻസ്‌പെക്ടർ പ്രതികാര നടപടികൾ തുടരുകയാണ്. പല ഉദ്യോഗസ്ഥരും ഹാൻഡ്‌ലർമാരും കടുത്ത മാനസിക സമ്മർദത്തിലുമാണ്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ തന്നെ ഇദ്ദേഹത്തിനെതിരെ അമർഷം പുകയുന്നുണ്ട്. ഇത് ഡോഗ് സ്‌ക്വാഡിന്റെ പ്രവർത്തനകത്തെ തന്നെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.