‘വൈക്കം കടപ്പുറത്ത് ‘ സ്റ്റാലിനും പിണറായിയും; വയനാടിനും ഇടുക്കിക്കും കടൽ അനുവദിച്ചു തരണമേ എന്ന് മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റിനു താഴെ പരിഹാസ കമൻ്റുകൾ
സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രില്‍ 1 ന് ‘വൈക്കം കടപ്പുറത്ത് ‘ സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ഈ വലിയ അബദ്ധം സംഭവിച്ചിരിക്കുന്നത്. കായല്‍ മാത്രമുള്ള വൈക്കത്ത് കടല്‍ എവിടെയെന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ ചോദിച്ചു. കടല്‍ ഇല്ലാത്ത ഞങ്ങള്‍ ഇടുക്കിക്കാര്‍ക്കും വയനാട്ടുകാര്‍ക്കും കടല്‍ അനുവദിച്ച് തരണമേയെന്ന് നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. അബദ്ധം മനസിലാകാതെ തിരുത്താന്‍ […]