ഭക്ഷ്യ വിഷബാധ : എണ്ണൂറോളം പേർ ചികിത്സ തേടി

ഭക്ഷ്യ വിഷബാധ : എണ്ണൂറോളം പേർ ചികിത്സ തേടി

 

സ്വന്തം ലേഖിക

കാസർകോട്: കല്ല്യോട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എണ്ണൂറോളം പേരാണ് ഛർദിയും വയറിളക്കവും കാരണം ചികിത്സ തേടിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിൽ മാത്രം മുന്നൂറോളം പേരാണ് ചികിത്സ തേടിയെത്തിത്.

പെരുങ്കളിയാട്ടം സമാപിച്ച ദിവസം ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിയിരിക്കുന്നത്. അതേസമയം ക്ഷേത്രപരിസരത്ത് ഐസ്‌ക്രീം വിൽപന നടന്നിരുന്നു. ഇത് കഴിച്ചവർക്കാണോ ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നും സംശയമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ പെരിയ, കല്യോട്ട്, ചെറുവത്തൂർ, നീലേശ്വരം, അമ്പലത്തറ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി രോഗികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ വിവരങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കൈമാറുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Tags :