ഇനി സിനിമ കാണാൻ വില കൂടും: കോട്ടയം നഗരത്തിലെ തീയറ്റുകളിൽ സിനിമ കാണാൻ ചിലവേറും

ഇനി സിനിമ കാണാൻ വില കൂടും: കോട്ടയം നഗരത്തിലെ തീയറ്റുകളിൽ സിനിമ കാണാൻ ചിലവേറും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിലെ തീയറ്ററുകളിൽ സിനിമ കാണാൻ ഇനി ചിലവേറും. എല്ലാ തീയറ്ററുകളിലെയും ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.

ജി.എസ്.ടിയ്ക്കു പിന്നാലെ വിനോദ നുകുതി കൂടി ഏർപ്പെടുത്തിയതോടെയാണ് തീയറ്ററിലെ ടിക്കറ്റ് നിരക്കുകൾ വർധിക്കുന്നത്. അഞ്ചു രൂപ മുതൽ ഇരുപത് രൂപ വരെയാണ് ടിക്കറ്റ് നിരക്കുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ് രൂപയ്ക്കു താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും, നൂറ് രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവുമാണ് നിരക്ക് വർധിക്കുന്നത്.

കോട്ടയം നഗരത്തിലെ തീയറ്റിൽ ബാൽക്കണിയുടെ നിരക്ക് 140 ൽ നിന്നും 150 ആയി വർധിപ്പിച്ചിട്ടുണ്ട്. 120 രൂപയുടെ ടിക്കറ്റിന നിരക്ക് 140 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. 105 രൂപയുടെ ടിക്കറ്റിന് 130 രൂപയായാണ് വർധിപ്പിച്ചത്. 75 രൂപയുടെ ടിക്കറ്റിന് 80 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.

കോട്ടയം നഗരത്തിൽ അഭിലാഷ്, ആനന്ദ്, ആഷ, അനശ്വര, അനുപമ, ധന്യ രമ്യ തീയറ്ററുകളാണ് ഉള്ളത്. ഈ തീയറ്ററുകളെയെല്ലാം ടിക്കറ്റ് നിരക്കിലെ നിരക്ക് നിലവിൽ വരും.

ജിഎസ്ടി ഏർപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കിൽ നിന്നും വിനോദ നുകുതി ഒഴിവായിരുന്നു. ഇതോടെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വരുമാനത്തെ പോലും ഇത് സാരമായി ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ വിനോദ നികുതി വീണ്ടും പിരിക്കാൻ അനുവാദം നൽകിയത്. ഇതിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനകൾ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ സമരം പിൻവലിക്കുകയായിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.