പേരിൽ പോലും വ്യാജൻ: ഒറിജിനലിന്റെ പേരിൽ വ്യാജ വെളിച്ചെണ്ണ വിറ്റ നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി: ആറു ലക്ഷം രൂപ പിഴ ചുമത്തിയത് കെ.പി.എൻ ശുദ്ധം അടക്കമുളള വെളിച്ചെണ്ണകൾക്കെതിരെ

പേരിൽ പോലും വ്യാജൻ: ഒറിജിനലിന്റെ പേരിൽ വ്യാജ വെളിച്ചെണ്ണ വിറ്റ നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി: ആറു ലക്ഷം രൂപ പിഴ ചുമത്തിയത് കെ.പി.എൻ ശുദ്ധം അടക്കമുളള വെളിച്ചെണ്ണകൾക്കെതിരെ

സ്വന്തം ലേഖകൻ

കോട്ടയം: ഒറിജിലനിലെ വെല്ലുന്ന വ്യാജപേരിൽ വെളിച്ചെണ്ണ വിപണിയിൽ ഇറക്കിയ കമ്പനികൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എട്ടിന്റെ പണി. ഭ്ക്ഷ്്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കമ്പനികൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

‘കെ.പി.എൻ ശുദ്ധം’, ‘കിച്ചൻ ടേസ്റ്റി’, ‘ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ’, കേരളീയം എന്നീ ബ്രാൻഡുകൾക്കാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം പിഴയിട്ടിരിക്കുന്നത്. ഈ നാല് ബ്രാൻഡും ഉത്പാദിപ്പിക്കുന്ന ‘കൈരളി ഓയിൽ കിഴക്കമ്പലം’ എന്ന സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷൻ കേസുകളിലായി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആറ് ലക്ഷം രൂപ പിഴ ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ആർ.ഡി.ഒ ആണ് പിഴ ചുമത്തികൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈരളി ഓയിലിനൊപ്പം പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവർത്തിക്കുന്ന എ.ബി.എച്ച് ട്രേഡിംഗ് കമ്പനി ഉത്പാദിപ്പിച്ച് ‘കൊച്ചിൻ ട്രേഡിംഗ് കമ്പനി അല്ലപ്ര’ വിതരണം ചെയ്യുന്ന ‘കേരളീയം കോക്കനട്ട് ഓയിലി’നും ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എ.ബി.എച്ച് ട്രേഡിംഗ് കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.വെളിച്ചണ്ണയ്ക്ക് പുറമെ കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന പി.കെ.എം പ്രൈം ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസും പിടികൂടിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് ഈ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്.

പേരുകേട്ട ബ്രാൻഡുകളോട് മത്സരിക്കുന്നതിനായി അവയുടെ ബ്രാൻഡ് നെയിമിനോട് സാമ്യമുള്ള പേരുകൾ തിരഞ്ഞെടുത്താണ് ഗുണനിലവാരമില്ലാത്ത ഈ വെളിച്ചെണ്ണയും സോസും കമ്പനി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ജനങ്ങൾ മാത്രമല്ല പ്രമുഖ ഹോട്ടലുകൾ പോലും ഈ മായം കലർന്ന ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാണെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മാത്രമല്ല വ്യാജവെളിച്ചെണ്ണയുടെയും മറ്റ് ഉത്പ്പന്നങ്ങളുടെയും പേര് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ബ്രാൻഡുകളുടെ പേരുകളോട് സാമ്യമുള്ളതാകുമ്പോൾ അവയെയും ഉപഭോക്താക്കൾ അവിശ്വസിക്കാൻ സാധ്യതയുണ്ട്.