മൂന്നേകാൽ കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി : കഞ്ചാവ് കണ്ടെത്തിയത് റെയിവേ സ്റ്റേഷന് സമീപത്ത് നിന്ന്

മൂന്നേകാൽ കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി : കഞ്ചാവ് കണ്ടെത്തിയത് റെയിവേ സ്റ്റേഷന് സമീപത്ത് നിന്ന്

Spread the love

സ്വന്തം ലേഖകൻ

പുതുനഗരം : പുതുനഗരം റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നും ബാഗിൽ സൂക്ഷിച്ച മൂന്ന് കിലോ 200 ഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുതുനഗരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സംഘത്തെ കണ്ട് രണ്ട് പേർ ബാഗ് ഉപേക്ഷിച്ചി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പിന്തുടർന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. കണ്ടെത്തിയ കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമി ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബാബു കെ തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധന ശക്തമായതോടെ പിടിക്കപ്പെടാതിരിക്കാനാണ് കഞ്ചാവ് ഉപേക്ഷിച്ചത് എന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

പുതുനഗരം ഇൻസ്പെക്ടർ പി.എസ് സുനിൽ കുമാർ , എസ്.ഐ ടി.ശശികുമാർ ,അഡീഷണൽ എസ്.ഐ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനന്തകൃഷ്ണൻ,
സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, അനിൽകുമാർ, ഡാൻസാഫ് സ്ക്വാഡ് എസ്.ഐ എസ്.ജലീൽ, വി.ജയകുമാർ, ആർ. വിജയാനന്ദ്, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ.വിനീഷ് ,ആർ. രാജീദ്, എസ്.ഷനോസ്, എച്ച്. ഷാജഹാൻ, എസ്.ഷമീർ എന്നിവരടങ്ങിയ സംഘ മാണ് പരിശോധന നടത്തിയത്.