ചിങ്ങവനത്ത് മെഡിക്കൽ സ്റ്റോർ കുത്തി തുറന്ന് മോഷണശ്രമം; യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് കുറിച്ചി, തിരുവല്ല സ്വദേശികൾ

ചിങ്ങവനത്ത് മെഡിക്കൽ സ്റ്റോർ കുത്തി തുറന്ന് മോഷണശ്രമം; യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് കുറിച്ചി, തിരുവല്ല സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ചിങ്ങവനത്ത് മെഡിക്കൽ സ്റ്റോറ് കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുറിച്ചി ഇത്തിത്താനം ചീരഞ്ചിറ ഭാഗത്ത് ചൂരപ്പറമ്പിൽ വീട്ടിൽ സിബി ആന്റണി മകൻ സിനോ ദേവസ്യ (22), തിരുവല്ല കവിയൂർ കോട്ടൂർ ഭാഗത്ത് കയ്യാലയിൽ വീട്ടിൽ രവി മകൻ രാഹുൽ രവി (22) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ആറാം തീയതി വെളുപ്പിനെ കുറിച്ചി ഇത്തിത്താനം ഭാഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിന്റെ ഷട്ടറിന്റെ പൂട്ട് പൊളിക്കാൻ ശ്രമിക്കുകയും, കടയുടെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ തല്ലി പൊട്ടിക്കുകയും ചെയ്തു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷണശ്രമം നടത്തിയ ഇവരെ ചങ്ങനാശേരി വാഴപ്പള്ളിയിൽ നിന്നും പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ സിനോ ദേവസ്യക്ക് പൊൻകുന്നം സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ അടിച്ച കേസ് നിലവിലുണ്ട്.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി. ആർ, എസ്.ഐ ലിനേഷ് സി.പി, സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.