കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു; കൊല്ലം സ്വദേശി അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു; കൊല്ലം സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കല്ലട ഓണാമ്പലം ഭാഗത്ത് ചെരിയംപ്പുറത്ത് വീട്ടിൽ തോമസ് മാത്യു മകൻ രാജേഷ് തോമസ് (43) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം രാവിലെ എൻട്രി പാസ് ഇല്ലാതെ മെഡിക്കൽ കോളേജിലെ വാർഡിൽ പ്രവേശിക്കാൻ ശ്രമിക്കുകയും സെക്യൂരിറ്റി ജീവനക്കാരൻ ഇത് തടയുകയും ചെയ്തു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്.

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ വിദ്യ.വി, എ.എസ്.ഐ മാരായ സിബിമോന്‍ ,പത്മകുമാര്‍ ,സി.പി.ഓ അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.