

മദ്യപാനത്തിനിടെ വാക്കുതർക്കം; ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പാലാ മീനച്ചിൽ സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: മദ്യപാനത്തെതുടര്‍ന്നുള്ള വഴക്കിനോടുവില്‍ ബന്ധുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ മീനച്ചിൽ കണ്ണാടിയുറുമ്പ് ഭാഗത്ത് പാലംപുരയിടത്തിൽ വീട്ടിൽ വാസുദേവൻ (75) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞദിവസം രാത്രി തന്റെ ബന്ധുവായ സുരേഷ് കുമാറിനെയാണ് കുത്തിപ്പരിക്കൽപ്പിച്ചത്.
ഇരുവരും രാത്രിയിൽ മദ്യപിക്കുകയും തുടർന്ന് വാക്ക് തർക്കത്തിൽ ഏർപ്പെടുകയു മായിരുന്നു. ഇതേ തുടർന്ന് വാസുദേവൻ കത്തികൊണ്ട് സുരേഷിനെ കുത്തുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷൻ എസ്. എച്ച്.ഓ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്രീജേഷ് കുമാർ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.