ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇനി മുതൽ ‘ചീറ്റ’കൾ നിരത്തിലിറങ്ങും

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇനി മുതൽ ‘ചീറ്റ’കൾ നിരത്തിലിറങ്ങും

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ കുറയ്ക്കാനും ഇനി മുതൽ ചീറ്റകളും നിരത്തിലിറങ്ങും. തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പോലീസ് ആവിഷ്‌ക്കരിച്ച ‘ചീറ്റ’ പട്രോൾ സംവിധാനത്തിന് ഇന്ന് തുടക്കമായി.

തമ്പാനൂർ പോലീസ് സ്റ്റേഷനു മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. 10 ചീറ്റ പട്രോൾ ജീപ്പുകളും 30 ബൈക്ക് പട്രോൾ സംഘങ്ങളുമാണ് സേവനനിരതരാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിൽ വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റ പട്രോൾ സംഘത്തിന് രൂപം നൽകിയത്. സിറ്റിയിലെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നവംബർ 24 ന് വിളിച്ചുചേർത്ത യോഗത്തിലാണ് ചീറ്റ പട്രോൾ സംഘം രൂപീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചത്.

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, റോഡിലെ കുഴികളും റോഡിലേയ്ക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും വൈദ്യുത തൂണുകളുമൊക്കെ കണ്ടെത്തി മേൽ നടപടികൾക്കായി റിപ്പോർട്ട് ചെയ്യുക എന്നിവ ചീറ്റ പട്രോൾ സംഘത്തിന്റെ ചുമതലയാണ്.