play-sharp-fill

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇനി മുതൽ ‘ചീറ്റ’കൾ നിരത്തിലിറങ്ങും

  സ്വന്തം ലേഖിക തിരുവനന്തപുരം: ഗതാഗതക്കുരുക്ക് പരിഹരിക്കാനും അപകടങ്ങൾ കുറയ്ക്കാനും ഇനി മുതൽ ചീറ്റകളും നിരത്തിലിറങ്ങും. തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പോലീസ് ആവിഷ്‌ക്കരിച്ച ‘ചീറ്റ’ പട്രോൾ സംവിധാനത്തിന് ഇന്ന് തുടക്കമായി. തമ്പാനൂർ പോലീസ് സ്റ്റേഷനു മുൻപിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. 10 ചീറ്റ പട്രോൾ ജീപ്പുകളും 30 ബൈക്ക് പട്രോൾ സംഘങ്ങളുമാണ് സേവനനിരതരാകുന്നത്. നഗരത്തിൽ വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റ പട്രോൾ സംഘത്തിന് രൂപം നൽകിയത്. സിറ്റിയിലെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നവംബർ 24 […]