വെറുമൊരു ജയമല്ല; മാന്ത്രികന്റെ കാലുകൾ വിരിയിച്ച വസന്തം.അച്ചടക്കും ക്ഷമയും കൊണ്ട് മെക്‌സിക്കോ നിർമിച്ച കോട്ടമതിൽ തന്റെ മാത്രം കൈവശമുള്ള ജാലവിദ്യ കൊണ്ട് മെസ്സി പൊളിച്ചപ്പോൾ, വായുവിൽ പറന്ന ഗില്ലർമോ ഒച്ചോവയുടെ വിരൽത്തുമ്പുകൾക്കു തൊടാൻ നൽകാതെ പന്ത് വലയിലേക്കു വളച്ചിറക്കി എൻസോ ഫെർണാണ്ടസ് അതിനു പൂർണത നൽകി.അര്‍ജന്റൈന്‍ വിസ്മയ വിജയം വിലയിരുത്തി ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ.

കളിക്കാരും ആരാധകരും സമ്മർദത്തിന്റെ മുൾത്തലപ്പിൽ നിൽക്കുന്നൊരു ഡു-ഓർ-ഡൈ മത്സരത്തിൽ ലയണൽ മെസ്സി നിറഞ്ഞാടുകയും പൂർണതയോടടുത്തു നിൽക്കുന്ന ടീം ഗെയിം കളിച്ച് അർജന്റീന ആധികാരികമായി ജയിക്കുകയും ചെയ്യുന്നതിനേക്കാൾ മനോഹരം മറ്റെന്തുണ്ട്? എങ്ങനെയെങ്കിലും കളിച്ച് ഒരു ഗോളിനെങ്കിലും രക്ഷപ്പെടട്ടെ എന്നാഗ്രഹിച്ച കളിയിൽ കണ്ണും മനവും നിറച്ചാണ് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ നിന്നു തിരിച്ചുകയറിയത്. ഗോൾ ബാറിനു കീഴിൽ എമി മാർട്ടിനസ് മുതൽ അവസാനം കളത്തിലെത്തിയ ക്രിസ്റ്റ്യൻ റൊമേറോ വരെ അവകാശികളായ, ചേതോഹരങ്ങളായ രണ്ട് ഗോളുകൾ തിലകം ചാർത്തിയ ഒരു ജയം. അച്ചടക്കും ക്ഷമയും കൊണ്ട് മെക്‌സിക്കോ നിർമിച്ച […]

‘ലുസൈലിൽ മെസി മാജിക്ക്’; മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ഇരട്ട ഗോൾ ജയം.ജയത്തോടെ മെസിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൻഡന്റ് ശ്രീകല പ്രസന്നൻ മത്സരം വിലയിരുത്തുന്നു.

ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന. ലയണൽ മെസി എൻസോ ഫെർണാണ്ടസ് എന്നിവരാണ് മെക്സിക്കൻ വല കുലുക്കിയത്. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്‌. ഈ ഗോളോടെ തുടര്‍ച്ചായി ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗോളടിക്കാന്‍ മെസിയ്ക്ക് സാധിച്ചു. ജയത്തോടെ മെസിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. ആദ്യപകുതിയിൽ കരുത്തുറ്റ മെക്സിക്കൻ പ്രതിരോധ മതിൽ തകർക്കാൻ കഴിയാതെ നിന്ന മെസിയും സംഘവും രണ്ടാം പകുതിയിൽ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. 50ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽ മെസ്സിയെ ഫൗൾ ചെയ്തതിന് […]

ആസ്‌ത്രേലിയക്ക് ഒരു ഗോൾ വിജയം; പൊരുതിത്തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്.ദോഹയിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ ടുണീഷ്യ-ഓസ്ട്രേലിയ മത്സരം വിലയിരുത്തുന്നു.

ഗ്രൂപ്പ് ഡി മത്സരത്തിൽ ആസ്‌ത്രേലിയയോട് പൊരുതിത്തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ സോക്കറൂസ് ഒരു ഗോളിനാണ് ആഫ്രിക്കൻ അറബ് ടീമിനെ തോൽപ്പിച്ചത്. 23-ാം മിനുട്ട് മിച്ചൽ ഡ്യൂക്ക് ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും ഓസീസിന്റെ പ്രതിരോധമികവ് ടുണീഷ്യയുടെ വഴി തടഞ്ഞു. മത്സരത്തിൽ മിച്ചൽ ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയാണ് ആസ്‌ത്രേലിയയുടെ വിജയം. ഗ്രേഗ് ഗുഡ്‌വിന്റെ ഷോട്ട് ഡിഫ്‌ളക്ടായി വന്ന ക്രോസിൽ നിന്ന്‌ ഡ്യൂക്ക് ടുണീഷ്യൻ വല കുലുക്കുകയായിരുന്നു. ഇതോടെ […]

സൗദി ജയിക്കണം… ഉറ്റുനോക്കി അർജന്റീന.സൗദിക്കെതിരെ പോളണ്ട് ജയിച്ചാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ സാധിക്കുകയുള്ളൂ.പ്രാർത്ഥനയോടെ അർജന്റീന ആരാധകർ.

അർജന്റീനയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിൽ സൗദി അറേബ്യ ഇന്ന് പോളണ്ടിനെ നേരിടുന്നു. ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടറിലെത്താം. മെക്‌സിക്കോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങിയതിനാൽ പോളണ്ടിന് ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. മത്സരം സമനിലയായാലും പോളണ്ടിന് തിരിച്ചടിയാകും. അതേസമയം, സൗദി തോൽക്കുകയാണെങ്കിൽ അർജന്റീനയ്ക്കും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. സൗദിക്കെതിരെ പോളണ്ട് ജയിച്ചാൽ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ സാധിക്കുകയുള്ളൂ. ഒരു സമനില വഴങ്ങിയാലും അവർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കും ആദ്യ മത്സരത്തിൽ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു […]

പാലാ അല്‍ഫോണ്‍സാ കോളേജിലെ ആദ്യ സ്പോര്‍ട്സ് ഹോസ്റ്റല്‍ ബാച്ചിലെ മിടുക്കി; പതിനെട്ടര വയസില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ; അറുപതിലും പതിനാറിന്റെ ചുറുചുറുക്കുള്ള കോട്ടയത്തിന്റെ ഓട്ടക്കാരി; സജി ജോസഫ് സൂപ്പറാണ്, പവര്‍ഫുള്ളാണ്..!

സ്വന്തം ലേഖകന്‍ മുടി രണ്ടായി മെടഞ്ഞ് പച്ചപ്പാവാടയും വെള്ള ബ്ലൗസുമിട്ട ഒരു കൗമാരക്കാരി. സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കൊപ്പം നടക്കുമ്പോഴും ആ പതിമൂന്നുകാരിയെ ആരും പ്രത്യേകം ശ്രദ്ധിക്കും. കാരണം, മറ്റ് കുട്ടികള്‍ക്കില്ലാത്ത വല്ലാത്തൊരു വേഗവും ഊര്‍ജ്ജവും ആ പെണ്‍കുട്ടിക്കുണ്ടായിരുന്നു. കായികാധ്വാനം ആവശ്യമുള്ള കളികളില്‍ അവള്‍ മറ്റ് കുട്ടികളെ വളരെ പിന്നിലാക്കി. ഡ്രില്ല് പീരിയഡില്‍ കിളികളി ഉള്‍പ്പെടെയുള്ള കളികളില്‍ ആ പെണ്‍കുട്ടിയുടെ അസാമാന്യ ചുവട് വയ്പ്പുകള്‍ കായികാധ്യാപകനായ ഇ.സി ജോണ്‍ സാര്‍ സസൂഷ്മം വീക്ഷിക്കുന്നണ്ടായിരുന്നു. ഭാവിയില്‍ പൊന്‍കുന്നം സ്‌കൂളിന്റെയും കോട്ടയം പട്ടണത്തിന്റെയും യശസ്സ് ഉയര്‍ത്താന്‍ പോന്ന ഒരു […]

‘ജയിച്ചു കയറണം’; മെക്‌സിക്കോക്കെതിരെ അർജന്റീന ഇറങ്ങുക അടിമുടി മാറ്റങ്ങളോടെ;വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിഫിക്കോക്കും മോണീനക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകാൻ സാധ്യത.രണ്ടും കൽപ്പിച്ച് ഇറങ്ങാൻ സ്‌കൊളോണിയുടെ ചാണക്യതന്ത്രം.നിർണായക മത്സര അവലോകനവുമായി തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ അർജന്റൈൻ തന്ത്രം വിലയിരുത്തുന്നു.

ഖത്തർ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ അർജന്റീന ടീമിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ട്. ആദ്യ മത്സരത്തിൽ സൗദിക്കെതിരെ അണിനിരത്തിയ ആദ്യ ഇലവനിൽ നിന്ന് അർജന്റീന നാല് മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ലാത്ത റൊമേരോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്. പ്രതിരോധ നിരയിലേക്ക് റോമേരോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനസ് എത്താനാണ് സാധ്യത. മധ്യനിരയിൽ പപ്പു ഗോമസിന് പകരം എൻസോ ഫെർണാണ്ടസ്, അല്ലിസ്റ്റർ എന്നിവരിലൊരാൾ വന്നേക്കും. വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിഫിക്കോക്കും മോണീനക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്. അക്കൂനയും […]

യു.എസ്സിന് മുമ്പിൽ ഇംഗ്ലണ്ടിന് മുട്ടുവിറയ്ക്കുന്നത് മൂന്നാം തവണ;ഗോൾരഹിത സമനിലയിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി അമേരിക്കൻ അധിനിവേശം ,ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ മത്സരം വിലയിരുത്തുന്നു.

ഇറാനെതിരെ ആറു ഗോളുകൾ അടിച്ചുകയറ്റിയ ഇംഗ്ലണ്ടായിരുന്നോയിതെന്ന് യു.എസ്.എക്കെതിരെയുള്ള മത്സരം കണ്ടവരൊന്ന് സംശയിക്കും. എന്നാൽ അതേ ഇലവനെ ഇറക്കിയിട്ടും ഗോൾ കണ്ടെത്തിയില്ലെന്ന് മാത്രമല്ല. ആർത്തലച്ചുവന്ന യു.എസ് മുന്നേറ്റങ്ങൾക്ക് തങ്ങളുടെ ഗോൾമുഖം വിട്ടുകൊടുക്കേണ്ടിയും വന്നു. 1950 ലെ പരാജയത്തിനും 2010ലെ 1-1 സമനിലക്കും ശേഷം വീണ്ടുമൊരിക്കൽ കൂടി യു.എസ് ഇംഗ്ലണ്ടിനെ മെരുക്കി നിർത്തിയിരിക്കുന്നു ഇക്കുറി. ഇന്ന് ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ അവസരമാണ്‌ അമേരിക്കൻസ് തടഞ്ഞത്. ഇനി നവംബർ 29ന് വെയിൽസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനിലയെങ്കിലും നേടണം. വിജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. എന്നാൽ ഇറാനെതിരെയും ഇംഗ്ലണ്ടിനെതിരെയും […]

ലോകകപ്പിൽ വീണ്ടും അട്ടിമറി; വെയ്ല്‍സിനെ തകർത്ത് ഇറാൻ ; ഖത്തറിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല

ദോഹ: ഇംഗ്ലണ്ടിനോട് ഏറ്റ വൻ പരാജയത്തിന്റെ ക്ഷീണം തീർത്ത് ഇറാൻ. ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം കരസ്ഥമാക്കി. വെയിൽസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറാൻ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിന്റെ എട്ട്,11 മിനിറ്റുകളിലാണ് ഇറാൻ വിജയ ഗോളുകൾ നേടിയത്. കളിയുടെ 86ാം മിനിറ്റിൽ വെയിൽസ് ഗോളി വെയ്ൻ ഹെന്നസി ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് ടീമിന് വിനയായത്. അതുവരെ കളിയിൽ മേധാവിത്വം പുലർത്തിയിരുന്ന വെയിൽസിന് കനത്ത തിരിച്ചടി ആയിരുന്നു ചുവപ്പ് കാർഡ്. ചാമ്പ്യൻഷിപ്പിലെ ആദ്യ ചുവപ്പ് കാർഡാണ് വെയിൽസിന് ലഭിച്ചത്. പിന്നീട് മറ്റൊരു ഗോളിയെ […]

ഡച്ച് പടയോട്ടത്തിന് ഇക്വഡോറിന്‍റെ സമനില ബ്ലോക്ക്; ലോകകപ്പിൽ നിന്ന് പുറത്താക്കുന്ന ആദ്യ ടീം ആയി ഖത്തർ ;ഖത്തറിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നെതർലന്‍ഡ്‍സിനെ വിറപ്പിച്ച് സമനിലയില്‍ കുടുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോടി ഗ്യാപ്കോയുടെ ഗോളിന് നായകന്‍ എന്നർ വലന്‍സിയയിലൂടെയാണ് ഇക്വഡോർ മറുപടി നല്‍കിയത്. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഇക്കുറി ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് ഖത്തർ. ഇക്വഡോർ 3-4-2-1 ശൈലിയിലും നെതർലന്‍ഡ്സ് 3-4-1-2 ഫോർമേഷനിലുമാണ് കളത്തിലെത്തിയത്. ഇരു ടീമുകളുടെയും ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു ആദ്യ പകുതി. കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ കോടി ഗ്യാപ്കോ […]

ഖുറാ വിളികള്‍ ഖല്‍ബിലൊതുക്കി ഖത്തര്‍ ആരാധകര്‍; ആതിഥേയര്‍ക്ക് കണ്ണീരോടെ മടക്കം; സെനഗലിനോട് കളിച്ച് തോറ്റത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്; ദോഹയില്‍ നിന്നും തേര്‍ഡ് ഐ ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നന്‍

സ്വന്തം ലേഖകന്‍ ദോഹ: സെനഗലിനോടും തോറ്റ് ആതിഥേയരായ ഖത്തര്‍ ലോകകപ്പില്‍നിന്ന് പുറത്തേക്ക്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സെനഗല്‍ ഖത്തറിനെ പരാജയപ്പെടുത്തിയത്. ലോകകപ്പ് യോഗ്യതാഘട്ടത്തില്‍ സെനഗലിന്റെ ടോപ്സ്‌കോറര്‍ കൂടിയാണിത്. ആദ്യ മത്സരത്തില്‍നിന്ന് ഏറെ മെച്ചപ്പെട്ട പ്രകടനമാണ് മത്സരത്തില്‍ ഖത്തര്‍ പുറത്തെടുത്തതെങ്കിലും വിജയപ്രതീക്ഷകള്‍ ആദ്യ പകുതിയില്‍ തന്നെ നഷ്ടമായി. സെനഗലിന്റെ കരുത്തിനു മുന്നില്‍ അവസാന നിമിഷം വരെ പോരടിച്ചുനില്‍ക്കാന്‍ ടീമിനായെന്നത് ശ്രദ്ധേയമാണ്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ഖത്തര്‍ പ്രതിരോധം തുറന്നുനല്‍കിയ അവസരം മുതലെടുത്തായിരുന്നു സെനഗലിന്റെ ആദ്യ ഗോള്‍. ഹാഫ് ടൈം കഴിഞ്ഞ് കളി പുനരാരംഭിച്ച് മിനിറ്റുകള്‍ക്കകം […]