ലോകകപ്പിൽ വീണ്ടും അട്ടിമറി; വെയ്ല്‍സിനെ തകർത്ത് ഇറാൻ ; ഖത്തറിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല

ലോകകപ്പിൽ വീണ്ടും അട്ടിമറി; വെയ്ല്‍സിനെ തകർത്ത് ഇറാൻ ; ഖത്തറിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല

ദോഹ: ഇംഗ്ലണ്ടിനോട് ഏറ്റ വൻ പരാജയത്തിന്റെ ക്ഷീണം തീർത്ത് ഇറാൻ. ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം കരസ്ഥമാക്കി. വെയിൽസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറാൻ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിന്റെ എട്ട്,11 മിനിറ്റുകളിലാണ് ഇറാൻ വിജയ ഗോളുകൾ നേടിയത്.

കളിയുടെ 86ാം മിനിറ്റിൽ വെയിൽസ് ഗോളി വെയ്ൻ ഹെന്നസി ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് ടീമിന് വിനയായത്. അതുവരെ കളിയിൽ മേധാവിത്വം പുലർത്തിയിരുന്ന വെയിൽസിന് കനത്ത തിരിച്ചടി ആയിരുന്നു ചുവപ്പ് കാർഡ്. ചാമ്പ്യൻഷിപ്പിലെ ആദ്യ ചുവപ്പ് കാർഡാണ് വെയിൽസിന് ലഭിച്ചത്. പിന്നീട് മറ്റൊരു ഗോളിയെ പകരം ഇറക്കി 10 പേരായി വെയിൽസ് കളിച്ചത് ഇറാൻ പരമാവധി മുതലെടുത്തു. റൂഷ്‌ബെ ചെസ്മി, റാമിൻ റെയ്‌സാൻ എന്നിവരാണ് വെയിൽസിന്റെ വല കുലുക്കിയത്.

ഇതോടെ ഗ്രൂപ്പ് ബിയിൽ ഇറാന് മൂന്ന് പോയിന്റുമായി ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. വെയിൽസിന് അമേരിക്കയുമായുളള ആദ്യ കളി സമനിലയിൽ പിരിഞ്ഞതോടെ ഒരു പോായിന്റ് ലഭിച്ചിരുന്നു. ഇറാൻ ആദ്യ കളിയിൽ ഇംഗ്ലണ്ടിനോട് 6-2ന്റെ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ കളിയിൽ ദേശീയ ഗാനം ബഹിഷ്‌കരിച്ചും ഇറാൻ ടീം വിവാദമുണ്ടാക്കിയിരുന്നു. എന്നാൽ രണ്ടാമത്തെ കളിയുടെ മുന്നോടിയായി ആലപിച്ച ദേശീയ ഗാനത്തിന്റെ കൂടെ ചൊല്ലി ഇറാനിയൻ താരങ്ങൾ ഇത്തവണ വിവാദം ഒഴിവാക്കി. അടുത്ത കളിയിൽ അമേരിക്കയുമായാണ് ഇറാന്റെ മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :