ഉഡ്താ പഞ്ചാബ്; ചെപ്പോക്കില്‍ ചെന്നൈ വീണു; കറക്കി വീഴ്ത്തി ബ്രാറും രാഹുലും; ചെന്നൈ പടയെ പഞ്ചാബ് പൂട്ടിയത് ഏഴ് വിക്കറ്റിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 49ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. സ്വന്തം തട്ടകത്തില്‍ വമ്പന്‍ ജയം തേടിയിറങ്ങിയ ചെന്നൈ പടയെ 7 വിക്കറ്റിനാണ് പഞ്ചാബ് പൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 7 വിക്കറ്റിന് 162 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറുമാണ് സിഎസ്‌കെയെ തകര്‍ത്തത്. ജോണി ബെയര്‍സ്‌റ്റോയും (46) റില്ലി റൂസോയും (43) ബാറ്റുകൊണ്ടും […]

മുംബൈയുടെ ഏഴാം തോല്‍വി; ലോ സ്കോറിംഗ് ത്രില്ലറില്‍ ലക്നൗവിന് വിജയം; മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത് നാലു വിക്കറ്റിന്

മുംബൈ: ജീവൻ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുംബൈക്ക് തോല്‍വി. ലോ സ്കോർ ത്രില്ലറില്‍ നാലു വിക്കറ്റിനാണ് മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത്. മുംബൈ ഉയർത്തിയ 145 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് കരുതി ബാറ്റെടുത്ത ലക്നൗവിനെ നന്നായി വെള്ളം കുടിപ്പിക്കാൻ മുംബൈക്കായി. എന്നാല്‍ നിക്കോളസ് പൂരൻ ലക്നൗവിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. 62 റണ്‍സ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് തകർന്ന ലക്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അർഷിൻ കുല്‍ക്കർണിയുടെ പുറത്താകലോടെയാണ് ലക്നൗവിന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാല്‍ സ്റ്റോയിനിസും രാഹുലും ചേർന്ന് ഇന്നിംഗ്സ് […]

തിളങ്ങിയത് കുല്‍ദീപ് മാത്രം…! ഡല്‍ഹി കാപിറ്റല്‍സിന് തോൽവി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഡല്‍ഹി, നിശ്ചിത ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 33 പന്തില്‍ 68 റണ്‍സ് നേടിയ ഫിലിപ് സാള്‍ട്ടാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ഗംഭീര തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് – […]

വാടി തളര്‍ന്ന് സൂര്യൻ…! കണക്കുതീര്‍ത്ത് ചെന്നൈ; ഹൈദരാബാദിന് വമ്പൻ തോല്‍വി; ചെന്നൈക്ക് 78 റണ്‍സിന്റെ വിജയം; പോയിൻ്റ് ടേബിളില്‍ മൂന്നാമത്

ചെന്നൈ: ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ഹൈദരാബാദിന്റെ വമ്പനടിക്കാർ പൂച്ചക്കുട്ടികളായി. 213 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. 18.5 ഓവറില്‍ 134 റണ്‍സിന് ഹൈദരാബാദ് പുറത്തായി. ചെന്നൈക്ക് 78 റണ്‍സിന്റെ വിജയം. പോയിൻ്റ് ടേബിളില്‍ മുന്നാമത് എത്താനും ചെന്നൈക്കായി. തുടക്കത്തില്‍ തുഷാർ ദേശ്പാണ്ഡെയുടെ സ്പെല്ലില്‍ പതറിയ എസ്.ആർ.എച്ചിന് പിന്നീട് തിരുച്ചുവരാനായില്ല. 13 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ആദ്യം വീണത്.തൊട്ടു പിന്നാലെ ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ അൻമോല്‍പ്രീത് സിംഗ് ഡക്കായി. വമ്പനടിക്കാരൻ അഭിഷേക് ശർമ്മയെ (15) മിച്ചലിന്റെ കൈകളിലെത്തിച്ചാണ് തുഷാർ വീണ്ടും […]

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം ; അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം സജനയ്ക്ക് 11 റണ്‍സ്‌

സ്വന്തം ലേഖകൻ ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 44 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാ വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ നിഗര്‍ സൂല്‍ത്താന(48 പന്തില്‍ 51) ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി നാല് ഓവര്‍ എറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി രേണുക ടാക്കൂര്‍ സിങ് മൂന്ന് വിക്കറ്റ് നേടി. പൂജ വസ്ത്രക്കര്‍ രണ്ടും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ, രാധാ […]

രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു കസറി; ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം

ലഖ്നൗ: ഐപിഎല്ലിലെ മിന്നും ഫോം തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ന്റെ ചിറകിലേറിയാണ് രാജസ്ഥാന്‍ മുന്നേറിയത്. സഞ്ജുവിനൊപ്പം (33 പന്തില്‍ 71), ധ്രുവ് ജുറലിന്റെ (34 പന്തില്‍ 52) ഇന്നിങ്‌സും രാജസ്ഥാന് തുണയായി. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് കെ എല്‍ രാഹുല്‍ (48 […]

ഈഡനില്‍ ചരിത്രം! 42 സിക്സുകള്‍; കൊൽക്കത്തയ്‌ക്കെതിരെ പഞ്ചാബിന്‍റെ റെക്കോഡ് ചേസ് ; 8 വിക്കറ്റ് വിജയം

സ്വന്തം ലേഖകൻ കൊൽക്കത്ത: പഞ്ചാബിനെതിരെ വമ്പൻ സ്കോര്‍ ഉയർത്തിയിട്ടും കൊൽക്കത്തയ്ക്കു രക്ഷയില്ല. ഈ‍ഡൻ ഗാർഡന്‍സിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ എട്ടു പന്തുകൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് വിജയ റൺസ് കുറിച്ചത്. സ്കോർ– കൊൽക്കത്ത: ആറിന് 261, പഞ്ചാബ്: 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 262. സെഞ്ചറി നേടിയ ജോണി ബെയർസ്റ്റോയാണ് പഞ്ചാബിന്റെ വിജയശിൽപി. 48 പന്തുകൾ നേരിട്ട ഇംഗ്ലിഷ് താരം 108 റൺസുമായി പുറത്താകാതെനിന്നു. ശശാങ്ക് സിങ് (28 പന്തിൽ 68), പ്രബ്സിമ്രൻ സിങ് (20 പന്തിൽ 54) എന്നിവർ […]

2024 പുരുഷ ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഐ.സി.സി. 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) ആണ് പ്രഖ്യാപനം നടത്തിയത്. 2007 ടി20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയ താരമാണ് യുവരാജ്. ആ ലോകകപ്പില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. യുവരാജ് ടി20 ലോകകപ്പ് അംബാസഡറാവുന്നതില്‍ അഭിമാനിക്കുന്നു. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ആദ്യമായി ഒരോവറില്‍ ആറ് സിക്‌സ് നേടിയ താരമായ അദ്ദേഹത്തിന്റെ പേര് ടി20 ലോകകപ്പ് രംഗത്ത് സുപരിചിതമാണ്. നേരത്തേ ലോകകപ്പ് […]

ടി20 ലോകകപ്പ്: സഞ്ജു കാത്തിരിക്കണം; വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന സഞ്ജുവിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്; കെഎല്‍ രാഹുലും പന്തും ഉറപ്പിച്ചു

മുബൈ: ടി20 ലോകകപ്പിലേക്ക് ടീമിലേക്ക് മത്സരത്തില്‍ സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടാന്‍ സാധ്യത. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന സഞ്ജുവിന് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. റിഷഭ് പന്ത് തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍. ഫിനിഷറുടെ റോളും അദ്ദേഹത്തിനുണ്ടാവും. ഐപിഎല്ലില്‍ പന്തിന്റെ പ്രകടനമാണ് ഇതിന് കാരണമായത്. കഴിഞ്ഞ ദിവസം അവസാന ഓവറില്‍ പന്ത് നടത്തിയ വെടിക്കെട്ട് കൂടിയായപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിക്ക് മറ്റ് ഓപ്ഷനേ ഇല്ലെന്ന അവസ്ഥയിലാണ്. പതിനഞ്ചംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാനുള്ള സഞ്ജുവിന്റെ പരിശ്രമങ്ങള്‍ ഇത്തവണയും വിജയിക്കില്ലെന്നാണ് സൂചന. നിലവില്‍ ഏറ്റവും മികച്ച […]

ബെംഗളൂരുവില്‍ കിട്ടിയതിന് ഹൈദരാബാദില്‍ കൊടുത്ത് ആര്‍‌.സി.ബി; 35 റണ്‍സിന് ആർ.സി.ബി ത്രസിപ്പിക്കുന്ന രണ്ടാം വിജയം

ഹൈദരാബാദ്: ബെംഗളൂരുവില്‍ കിട്ടിയതിന് കണക്കുതീർത്ത് ഹൈദരാബാദില്‍ മറുപടി നല്‍കി ആർ.സി.ബി. ടുർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്‌ക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സിനെ റണ്‍സിന് തകർ‌ത്താണ് ആർ.സി.ബി പകവീട്ടിയത്. ബാറ്റർമാർക്കൊപ്പം ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ കണ്ടത് ആർ.സി.ബിയുടെ ഓള്‍ റൗണ്ട് പ്രകടനമായിരുന്നു. 35 റണ്‍സിനാണ് ആർ.സി.ബി രണ്ടാം വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചാണ് ബെംഗളൂരു നിലപാട് വ്യക്തമാക്കിയത്. വമ്ബനടിക്കാരൻ ട്രാവിസ് […]