വാടി തളര്‍ന്ന് സൂര്യൻ…! കണക്കുതീര്‍ത്ത് ചെന്നൈ; ഹൈദരാബാദിന് വമ്പൻ തോല്‍വി; ചെന്നൈക്ക് 78 റണ്‍സിന്റെ വിജയം; പോയിൻ്റ് ടേബിളില്‍ മൂന്നാമത്

വാടി തളര്‍ന്ന് സൂര്യൻ…! കണക്കുതീര്‍ത്ത് ചെന്നൈ; ഹൈദരാബാദിന് വമ്പൻ തോല്‍വി; ചെന്നൈക്ക് 78 റണ്‍സിന്റെ വിജയം; പോയിൻ്റ് ടേബിളില്‍ മൂന്നാമത്

ചെന്നൈ: ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ഹൈദരാബാദിന്റെ വമ്പനടിക്കാർ പൂച്ചക്കുട്ടികളായി.

213 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. 18.5 ഓവറില്‍ 134 റണ്‍സിന് ഹൈദരാബാദ് പുറത്തായി.

ചെന്നൈക്ക് 78 റണ്‍സിന്റെ വിജയം. പോയിൻ്റ് ടേബിളില്‍ മുന്നാമത് എത്താനും ചെന്നൈക്കായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തില്‍ തുഷാർ ദേശ്പാണ്ഡെയുടെ സ്പെല്ലില്‍ പതറിയ എസ്.ആർ.എച്ചിന് പിന്നീട് തിരുച്ചുവരാനായില്ല. 13 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ആദ്യം വീണത്.തൊട്ടു പിന്നാലെ ഇംപാക്‌ട് പ്ലെയറായി ക്രീസിലെത്തിയ അൻമോല്‍പ്രീത് സിംഗ് ഡക്കായി.

വമ്പനടിക്കാരൻ അഭിഷേക് ശർമ്മയെ (15) മിച്ചലിന്റെ കൈകളിലെത്തിച്ചാണ് തുഷാർ വീണ്ടും ഞെട്ടിച്ചത്.
ഭേദപ്പെട്ട പ്രകടനം നടത്തിയ എയ്ഡൻ മാർക്രത്തിന്റെ കുറ്റി പിഴുത് പതിരാന ഹൈദരാബാദിന്റെ തകർച്ചയ്‌ക്ക് ആക്കം കൂട്ടി.

നിതീഷ് റെഡ്ഡി(15),ഹെൻ്റിച്ച്‌ ക്ലാസൻ(20),അബ്ദുല്‍ സമദ്(19), ഷഹബാസ് അഹമ്മദ്(7), പാറ്റ് കമ്മിൻസ്(5), ജയദേവ് ഉനാദ്ഘട്(1) എന്നിവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നാലുവിക്കറ്റെടുത്ത തുഷാറാണ് ഹൈദരാബാദിന്റെ അടിവേരികളക്കിയത്.മുസ്തഫിസൂർ റഹ്മാൻ, മതിഷാ പതിരാന എന്നിവർ രണ്ടുവീതം വിക്കറ്റ് നേടിയപ്പോള്‍ ജഡേജയും ശർദൂല്‍ ഠാക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.