എനിക്ക് നെയ്മറിനെയാണ് ഇഷ്ട്ടം, ഞാനൊരു ബ്രസീൽ ഫാൻ ആണ്, മെസിയേക്കുറിച്ച് എഴുതില്ല;വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്

സ്വന്തം ലേഖകൻ മലപ്പുറം: പരീക്ഷയ്ക്ക് മെസിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരി റിസ ഫാത്തിമയാണ് താൻ ബ്രസീൽ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. ഈ പരീക്ഷാ പേപ്പർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലാണ് റിസയുടെ വൈറലായ ഉത്തരമുള്ളത്. മലയാളം പരീക്ഷയുടെ ഭാഗമായി ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനായി നൽകിയത് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയെയാണ്. ജീവചരിത്രക്കുറിപ്പില്‍ ഉൾക്കൊള്ളിക്കേണ്ട വിവരങ്ങളും ചോദ്യപേപ്പറിൽ […]

ബലിയാടാക്കാൻ അനുവദിക്കില്ല! ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പടയുടെ ക്യാംപെയ്ന്‍

സ്വന്തം ലേഖകൻ കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പൂർണ്ണ പിന്തുണ അറിയിച്ച് ഔദ്യോഗിക ആരാധകവൃന്ദമായ മഞ്ഞപ്പട. ബെംഗളൂരു എഫ് സിക്കെതിരായ എലിമിനേറ്റർ മത്സരത്തിൽ റഫറിയുടെ വിവാദ തീരുമാനത്തിൽ ഇറങ്ങിപ്പോകാൻ ബ്ലാസ്റ്റേഴ്സിന് നേതൃത്വം നൽകിയ പരിശീലകനെതിരെ എഐഎഫ്എഫ് നടപടിയെടുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇവാനെ ടൂർണമെന്റിൽ ഐഎസ്എല്ലിൽ വിലക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല, ക്ലബിനെതിരേയും നടപടിയുണ്ടായേക്കും. എന്നാൽ ഇവാൻ ക്ലബ്ബിന്റെ പരിശീലകനായി തുടരണമെന്നും അദ്ദേഹത്തെ ബലിയാടാക്കാൻ കൂടെ നിൽക്കില്ലെന്നും ഇതുപോലൊരു പരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ലെന്നുമാണ് മഞ്ഞപ്പട ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസറ്റിലൂടെ പറയുന്നത്. […]

മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്, രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി! ഓസിസ് ജയം പത്ത് വിക്കറ്റിന്

സ്വന്തം ലേഖകൻ വിശാഖപട്ടണം: മിച്ചൽ സ്റ്റാർക്ക് എറിഞ്ഞിട്ടു, ഹെഡും മാര്‍ഷും അടിച്ചൊതുക്കി രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം ബാറ്റുകൊണ്ടും പന്തുകൊണ്ടും കങ്കാരുപ്പട സംഹാരതാണ്ഡവമാടിയപ്പോൾ നോക്കി നിൽക്കാനേ ഇന്ത്യൻ താരങ്ങൾക്കായൊള്ളു. 117 റൺസിന് ഇന്ത്യയെ എറിഞ്ഞിട്ട ഓസിസ് പട വെറും 11 ഓവറിൽ വിജയലക്ഷ്യം കണ്ടു. ചെറിയ സ്കോറിൽ ഇന്ത്യയെ എറിഞ്ഞിട്ട ഓസിസിനെ അതേ നാണയത്തിൽ തിരിച്ചടിക്കും എന്ന് കരുതി കളി കണ്ടിരുന്ന ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ടി20 ശൈലിയിൽ ബാറ്റ് ചെയ്താണ് ഓസിസ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും കൊലവിളി […]

പത്തി മടക്കി ഛേത്രിപ്പട, എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍

സ്വന്തം ലേഖകൻ മഡ്‌ഗാവ്: ഫാറ്റോർഡയിൽ ബംഗ്‌ളൂരു കണ്ണീർ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എൽ കലാശപ്പോരിൽ ബംഗളൂരുവിനെ തകർത്ത് ഐഎസ്എല്‍ കിരീടം എടികെ മോഹൻ ബഗാന്. നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബെഗളൂരു രണ്ട് പെനാൽട്ടികൾ പാഴാക്കിയതോടെ കിരീടത്തിൽ എ.ടി.കെ മുത്തമിട്ടു. ഫൈനലിൽ പിറന്ന നാലിൽ മൂന്ന് ഗോളുകളും പെനാൽറ്റിയിൽ നിന്നായിരുന്നു. എടികെയ്ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയും റോയ് കൃഷ്ണയുമാണ് ബിഎഫ്സിയുടെ സ്കോറർമാർ. […]

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് നോട്ടീസ്, പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തിയെന്ന് എ ഐ എഫ് എഫ്

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നൽകിയതായി റിപ്പോർട്ടുകൾ. ഐ എസ് എൽ 2023 സീസണിലെ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിനാണ് നോട്ടീസ് എന്നാണ് വിവരം. എലിമിനേറ്റർ മത്സരം ഇതിന് മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാടകീയ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളി മതിയാക്കി ഇറങ്ങിപ്പോവുകയായിരുന്നു. പരിശീലകൻ ഇവാൻ വുകോമനോവിച്ച് ആയിരുന്നു മത്സരം മതിയാക്കി മടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്. പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി […]

ആദിത്യൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുകൾ ഇല്ല; ഗിന്നസ് റെക്കോഡിലേക്ക് നീന്തിക്കയറി ഒൻപത് വയസ്സുകാരൻ

സ്വന്തം ലേഖകൻ വൈക്കം: ഗിന്നസ് റെക്കോർഡ് കൈപ്പിടിയിലൊതുക്കി ഒൻപത് വയസ്സുകാരൻ. ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നാണ് മൂവാറ്റുപുഴ സ്വദേശിയായ രാഹുൽ-അശ്വതി ദമ്പതികളുടെ മകൻ നാലാം ക്ലാസുകാരനായ ആദിത്യൻ ഗിന്നസിൽ ഇടം പിടിച്ചത്. മൂന്നര കിലോമീറ്റർ വീതിയുള്ള കായൽ നീന്തികടന്നാണ് ആദിത്യൻ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. തിങ്കളാഴ്ച രാവിലെയാണ് ഗിന്നസ് റെക്കോർഡിനായുള്ള പ്രകടനം നടത്തിയത്. ചേർത്തല തവണക്കടവിൽ അരൂർ എംഎൽഎ ദലിമ ജോജോയാണ് ആദിത്യൻ്റെ കൈകൾ ബന്ധിച്ച് നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തത്. ഒരു മണിക്കൂർ 24 മിനുട്ട് കൊണ്ട് […]

ഐഎസ്‌എല്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഹൈദരബാദും എ ടി കെയും ഇറങ്ങുന്നു; ബെംഗളൂരുവിന്റെ എതിരാളിയെ ഇന്നറിയാം

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ബെംഗളൂരു എഫ് സിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ എടികെ മോഹന്‍ ബഗാന്‍ വൈകിട്ട് ഏഴരയ്ക്ക് നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ് സിയെ നേരിടും. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച എടികെക്ക് തന്നെയാണ് രണ്ടാം പാദത്തില്‍ ചെറിയ മുന്‍തൂക്കം. മുന്‍കാല മത്സരങ്ങളുടെ കണക്കെടുപ്പിലും മോഹന്‍ ബഗാന് ആശ്വസിക്കാന്‍ ഏറെയുണ്ട്. കഴിഞ്ഞ സീസണിലെ സെമി ഫൈനലില്‍ ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ കുറിച്ച മൂന്ന് ഗോളുകള്‍ ആണ് ഹൈദരാബാദിനെ ഫൈനലില്‍ എത്താന്‍ സഹായിച്ചത് […]

ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ! ശ്രീലങ്ക ന്യൂസിലൻഡിനോട് തോൽവി വഴങ്ങിയതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്

സ്വന്തം ലേഖകൻ ന്യൂസീലൻഡ്‌: അവസാന പന്ത് വരെ നീണ്ട ത്രില്ലിങ്ങ് പോരിൽ 2 വിക്കറ്റിന് ശ്രീലങ്കയെ തകർത്ത് ന്യൂസീലൻഡിന് തകർപ്പൻ ജയം. ഇതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു. അഞ്ചാം ദിവസം അവസാന പന്തില്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെയാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയെ മറികടന്നത്. 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് കെയിൻ വില്ല്യംസൺന്റെ (121 നോട്ടൗട്ട്) സെഞ്ച്വറി കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. കിവികൾക്കായ് ഡാരിൽ മിച്ചലും 81 തിളങ്ങി. ശ്രീലങ്കയ്ക്കായി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജൂൺ ഏഴ് മുതൽ […]

പ്രതിരോധം തീർത്ത് ഓസിസ്, അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക്?

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡ് (45*), മാർനസ് ലബുഷെയ്ൻ (22*) എന്നിവരാണ് ക്രീസിൽ. അവസാന ദിവസമായ ഇന്ന് ആസ്ട്രേലിയയെ ചെറിയ സ്കോറിൽ മടക്കി ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കളി ജയിക്കാനാണ് ഇന്ത്യൻ ശ്രമം. എന്നാൽ, സ്പിന്നർമാർ തുടക്കം മുതൽ കിണഞ്ഞു ശ്രമിച്ചിട്ടും കാര്യമായ ആഘാതമേൽപ്പിക്കാനായിട്ടില്ല. പ്രതിരോധമതിൽ തീർക്കുന്ന ട്രാവിസ് ഹെഡും വൺഡൗൺ ബാറ്റർ മാർനസ് ലബൂഷെയിനും അർദ്ധസെഞ്ച്വറി […]

സഞ്ജു ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാവില്ല! തുറന്നടിച്ച് മുൻ ഇന്ത്യൻ താരം; സഞ്ജുവിനെ കളിപ്പിച്ചാല്‍ ലോകകപ്പ് നേടാം എന്ന് ആരാധകർ പറയുന്നത് വെറുതെയെന്നും ചോപ്ര

സ്വന്തം ലേഖകൻ മുംബൈ: മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണെയും താരത്തിന്റെ ആരാധക കൂട്ടത്തെയും പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സഞ്ജു സാംസണ്‍ പ്രതിഭാധനനായ ക്രിക്കറ്ററാണെന്നതില്‍ ചോപ്രയ്ക്ക് സംശയമില്ല എന്നാൽ ദേശീയ ടീമില്‍ അവസരം മുതലെടുക്കുന്നതില്‍ സഞ്ജു പരാജിതനാണെന്നാണ് മുന്‍ താരത്തിന്റെ നിരീക്ഷണം. ഇന്ത്യന്‍ ക്രിക്കറ്റിന് ദൈവം നല്‍കിയ സമ്മാനമാണ് സഞ്ജു സാംസണ്‍ എന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ സഞ്ജു മുതലാക്കുന്നില്ല. ആ യാഥാര്‍ഥ്യം ഈ ആളുകള്‍ ഉള്‍ക്കൊള്ളുന്നില്ല…നിലവില്‍ അവസരങ്ങള്‍ അധികം ലഭിക്കില്ലെന്ന് സഞ്ജു മനസിലാക്കി കഴിഞ്ഞു. […]