ലോകകപ്പിലെ ആദ്യ മത്സരത്തിൽ നാണംകെട്ട് പാക്കിസ്ഥാൻ: വൻ ബാറ്റിംങ് തകർച്ച; വാലറ്റത്തിന്റെ മികവിൽ കഷ്ടിച്ച് നൂറ് കടന്നു

സ്വന്തം ലേഖകൻ നോട്ടിംങ്ഹാം: ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് പേസ് പടയ്ക്ക് മുന്നിൽ നാണം കെട്ട് പാക്കിസ്ഥാൻ. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന്റെ ഏഴു ബാസ്റ്റ്‌സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിൻഡീസ് തീരുമാനം ശരിവച്ച് ബൗളർമാർ മികച്ച പേസും സ്വിങ്ങും കണ്ടെത്തിയ പിച്ചിൽ പാക്കിസ്ഥാൻ തവിട് പൊടിയാകുകയായിരുന്നു. ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 105 റണ്ണിന് പുറത്തായി. ഏഴ് റണ്ണെടുക്കും മുൻപ് ഓപ്പണർ ഇമാമുൾ ഹഖിനെ (11 റണ്ണിൽ രണ്ട്) കോട്ടർ നെയിലിന്റെ ബൗളിംഗിൽ വിക്കറ്റ് കീപ്പർ […]

ലോകകപ്പ് ക്രിക്കറ്റിന് ആവേശത്തുടക്കം: ആദ്യ വിക്കറ്റ് ഇമ്രാൻ താഹിറിന്; ആദ്യ റൺ ജോ റൂട്ടിന്; ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുന്നു

സ്‌പോട്‌സ് ഡെസ്‌ക് ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിന് ഇംഗ്ലണ്ടിലെ ഓവൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ആതിത്ഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ഏഴ്്ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റണ്ണാണ് ഇംഗ്ലണ്ടിന്റെ നഷ്ടം. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറിനാണ് ലോകകപ്പിലെ ആദ്യ വിക്കറ്റ്. ആദ്യ റൺ നേടിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ടാണ്. നേരിട്ട ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ബ്രസ്റ്റോയെ റണ്ണൊന്നുമെടുക്കാതെ ഇമ്രാൻ താഹിർ പുറത്താക്കുകയായിരുന്നു. മികച്ച തുടക്കം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ബ്രസ്റ്റോയെ വിക്കറ്റ് കീപ്പർ ക്വിന്റൽ ഡിക്കോക്കിന്റെ കയ്യിൽ […]

അമേരിക്കൻ ക്രിക്കറ്റിന് ആത്മവിശ്വാസവുമായി ശിവാനി ഭായ്

സ്പോട്സ് ഡെസ്ക് വാഷിംങ്ങ്ടൺ: അഭിനയം മാത്രമല്ല, ശിവാനിക്ക് ക്രിക്കറ്റും ജീവനാണ് അഭിനയം മാത്രമല്ല ക്രിക്കറ്റും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ശിവാനി ഭായ്. ബാറ്റ് അണിഞ്ഞ്  കളിക്കാനിറങ്ങുന്നില്ല, പകരം നല്ല കളിക്കാരെ കണ്ടെത്തി അമേരിക്കൻ ക്രിക്കറ്റിന് ജീവശ്വാസം നൽകുകയാണ് ശിവാനിയിടെ ദൗത്യം. അഭിനയത്തിന് അൽപ്പം ഇടവേള നൽകിയ ശിവാനി ഭായി ജീവന്റെ ജീവനായ ക്രിക്കറ്റിനൊപ്പമാണിപ്പോൾ. അഭിനയത്തിലും മോഡലിംഗിലും വെന്നിക്കൊടി പാറിക്കുമ്പോഴും ഉള്ളിൽ ക്രിക്കറ്റായിരുന്നു. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ജീവിത സഖിയാക്കിയ ശിവാനി ഇപ്പോൾ അമേരിക്കയിലെ ദുർബലമായ ക്രിക്കറ്റിനെ കരകയറ്റുകയാണ്. മോഡലിംഗിനും അഭിനയത്തിനും ഇടവേള നൽകുമ്പോൾ അമേരിക്ക […]

സെൽഫ് ഗോളിൽ ബാഴ്‌സ: റോണോ ഗോളിൽ സമനില പിടിച്ച് യുവന്റസ്; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് തുടക്കം

സ്വന്തം ലേഖകൻ മാഡ്രിഡ്: ചാമ്പൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബാഴ്സലോണ. പന്ത്രണ്ടാം മിനിറ്റിൽ ലൂക്ക്‌ഷോ അടിച്ച സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് നേട്ടമായത്. ലയണൽ മെസിയുടെ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഹെഡർ യുണൈറ്റഡ് താരം ലൂക്ക്ഷാ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യം ആ ഗോളിൽ ഓഫ് സൈഡ് വിളിച്ച റഫറി, പിന്നീട് വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. സെൽഫ് ഗോളിൽ മത്സരത്തിൽ പിന്നിലായതോടെ യുണൈറ്റഡ് കൂടുതൽ കരുത്തോടെ കളിക്കാൻ തുടങ്ങി. പിന്നീട് പൊരുതൽ തുടർന്നെങ്കിലും ബാഴ്സ ഗോൾകീപ്പറെ കാര്യമായി […]

എ.ലീഗിലും ഒത്തുകളി..! ചെന്നൈ മിനർവ മത്സരം സംശയ നിഴലിൽ

സ്‌പോട്‌സ് ഡെസ്‌ക് ന്യൂഡൽഹി: കച്ചവടവൽക്കരിക്കപ്പെട്ട ഫുട്‌ബോൾ കാലത്ത് പണത്തിന്റെ അതിപ്രസരം ഇന്ത്യൻ ഫുട്‌ബോൾ ലോകത്തും പിടിമുരുക്കുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ഐലീഗിലും ഇക്കുറി ഒത്തു കളി ആരോപണം ഉയർന്നതോടെയാണ് ഇതു കൂടുതൽ വ്യക്തമായിരിക്കുന്നത്. മിനേർവ പഞ്ചാബും ചെന്നൈ സിറ്റിയും ഒത്തുകളിച്ചെന്നും മിനേർവ പരാജയം വഴങ്ങിക്കൊടുത്തതാണെന്നുമുള്ള ഈസ്റ്റ് ബംഗാൾ ആരാധകരുടെ വിമർശങ്ങളാണ് ഇപ്പോൾ അന്വേഷണം വരെ എത്തിയിരിക്കുന്നത്. ആ മത്സരത്തിന്റെ ചുമതലയുണ്ടായിരുന്ന മാച്ച കമ്മീഷണർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് എ ഐ എഫ് എഫ് അന്വേഷണം പ്രഖ്യാപിച്ചത്. അന്ന് ചെന്നൈ സിറ്റി വിജയിച്ചില്ലായിരുന്നു എങ്കിൽ ഈസ്റ്റ് ബംഗാൾ […]

ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ഏകദിനം ഞായറാഴ്ച: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഒപ്പമെത്താൻ ഓസീസ്

സ്വന്തം ലേഖകൻ മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ഏകദിനം ഞായറാഴ്ച മൊഹാലിയിൽ നടക്കും. പരമ്ബരയിൽ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകൻ വിരാട് കോഹ്ലി ഒഴികെയുള്ള മുൻ നിര ബാറ്റ്സ്മാൻമാർ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതാണ് ഇന്ത്യയെ സമ്മർദത്തിലാക്കുന്നത്.റാഞ്ചിയിലെ തോൽവിയിൽ പാഠം പഠിച്ച ഇന്ത്യ മൊഹാലിയിൽ മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. നാലാം ഏകദിനത്തിൽ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ജയിച്ചാൽ ഒരു കളി ശേഷിക്കെ പരമ്ബര […]

ലെസ്റ്ററിനെ ചാമ്പ്യന്മാരാക്കിയ സൂപ്പർ കോച്ച് ഇനി ഇറ്റാലിയൻ ലീഗിൽ

സ്പോട്സ് ഡെസ്ക് റോം: ലെസ്റ്റർ സിറ്റിയെ അപ്രതീക്ഷിത ചാമ്പ്യന്മാരാക്കിയ സൂപ്പർ കോച്ച് ഇനി ഇറ്റാലിയൻ ലീഗിലേയ്ക്ക്. മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലൗഡിയോ റാനിയേരി യാന് ഇറ്റാലിയന്‍ ലീഗില്‍ തിരിച്ചെത്തിയത് . ഒരിക്കല്‍ കൂടി ഇറ്റാലിയന്‍ ക്ലബ് റോമയെ പരിശീലിപ്പിക്കാനാണ് റാനിയേരി എത്തിയത്. ഈ സീസണ്‍ അവസാനിക്കും വരെയാണ് കരാര്‍. ചാംപ്യന്‍സ് ലീഗില്‍ റോമയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട യുസേബിയോ ഡി ഫ്രാന്‍സെസ്‌ക്കോയ്ക്ക് പകരമാണ് റാനിയേരി എത്തിയത്. എട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ഫുള്‍ഹാം റാനിയേരിയെ പുറത്താക്കിയത്. മുമ്പ് 2009 […]

മെസി മിന്നിക്കത്തി: പിന്നിൽ നിന്ന ബാഴ്‌സയെ മുന്നിലെത്തിച്ച് ഹാട്രിക്ക് മെസി

സ്വന്തം ലേഖകൻ ന്യൂക്യാമ്പ്: പിന്നിൽ നിന്ന ബാഴ്‌സയെ അൻപതാം ഹാട്രിക്കിലൂടെ മുന്നിലെത്തിച്ച് മെസി മിന്നിക്കത്തിയ മത്സരത്തിൽ ബാഴ്‌സയ്ക്ക് ഉജ്വല വിജയം. രണ്ട് തവണ പിന്നിൽ നിന്ന മത്സരത്തിൽ 4-2 നാണ് ബാഴ്‌സ ജയം പിടിച്ചെടുത്തത്. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഹാട്രിക്കാണ് ബാഴ്‌സയെ ത്രില്ലിംഗ് ജയത്തിലേക്ക് നയിച്ചത്. ഹാട്രിക്കിന് പുറമേ ലൂയി സുവാരസിന്റെ ഗോളിന് വഴിയുമൊരുക്കിയ മെസി ടീം നേടിയ 4 ഗോളുകളിലും പങ്കാളിയുമായി. സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരുപത്തിരണ്ടാം മിനുറ്റിൽ ആതിഥേയർ ലീഡെടുത്തു. ജീസസ് നവാസായിരുന്നു ഗോൾസ്‌കോറർ. നാല് […]

മൂന്നിലെത്തി മുന്നിലെത്താൻ മുംബൈ: നിലയുറപ്പിക്കാൻ കൊൽക്കത്ത

സ്‌പോട്‌സ് ഡെസ്‌ക് കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സി എടികെയെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിച്ച് വിലയേറിയ മൂന്നു പോയന്റ് നേടാനാകും മുംബൈയുടെ ലക്ഷ്യം. ഇന്നത്തെ ജയം മുംബൈയെ നോർത്ത് ഈസ്റ്റിനു മുകളിൽ മൂന്നാം സ്ഥാനത്തെത്തിക്കും . കൊൽക്കത്തയിൽ വെച്ച് നടക്കുന്ന പോരാട്ടത്തെ ആവേശകരമാക്കുന്നത് ഇതൊക്കെയാണ്, ഇന്ത്യൻ സമയം 7.30ുാ ആണ് കിക്കോഫ്. കൊപ്പൽ ആശാന്റെ എടികെ ഈ സീസണിന്റെ തുടക്കത്തിൽ കിതച്ചെങ്കിലും ജനുവരി മുതൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. സൂപ്പർ താരം എടു ഗാർസിയയുടെ വരവോടു കൂടി എടികെ […]

പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി

സ്വന്തംലേഖകൻ കോട്ടയം : ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു കത്തയക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്നും, പങ്കെടുപ്പിക്കുന്ന പക്ഷം ഇന്ത്യ ലോക കപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ബി.സി.സി.ഐ തലവന്‍ രാഹുല്‍ ജോരിയാണ് കത്ത് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ബി .സി. സി .ഐ കത്ത് തയ്യാറാക്കിയതെന്നാണ് വിവരം. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപെടുത്തുന്നതിന്റെ ഭാഗമായാണ് ബി .സി. സി .ഐ യുടെ […]