ഗൂഗിൾ ഇന്ത്യയിലും പിരിച്ചുവിടൽ; 453 ജീവനക്കാരുടെ പണി പോയി..! നടപടി അർദ്ധരാത്രിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പിരിച്ചുവിടൽ നടപടിയുമായി ഗൂഗിൾ ഇന്ത്യയും. വിവിധ വകുപ്പുകളിൽ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിൾ (Google) പിരിച്ചുവിട്ടതായി റിപ്പോർട്ട്.വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് നടപടി വിവരം ജീവനക്കാർ അറിയുന്നത്. പല വകുപ്പുകളിലെയും ജീവനക്കാർക്ക് കമ്പനി അവധി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഗൂഗിൾ ഇന്ത്യയുടെ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്‌തയാണ് മെയിൽ അയച്ചതെന്ന് ബിസിനസ് ലൈനിന്റെ റിപ്പോർട്ട് പറയുന്നു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 453 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള പുതിയ നടപടി […]

സ്വകാര്യ കമ്പനികളെ മലര്‍ത്തിയടിക്കാന്‍ ബിഎസ്‌എന്‍എല്‍, മാസം വെറും 99 രൂപ മുടക്കിയാല്‍ വര്‍ഷം മുഴുവന്‍ അ‌ടിപൊളി

സ്വന്തം ലേഖകൻ ഉപയോക്താക്കൾക്കായി അ‌വിശ്വസനീയമായ നിരക്കില്‍ വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ അ‌വതരിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍ രംഗത്ത്. പുതിയതായി 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അ‌വതരിപ്പിച്ചുകൊണ്ടാണ് ബിഎസ്‌എന്‍എല്‍ സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. 1198 രൂപയുടെ പുതിയ ബിഎസ്‌എന്‍എല്‍ പ്ലാന്‍ 365 ദിവസ വാലിഡിറ്റിയുമായാണ് എത്തുന്നത്. അ‌തിനാല്‍ത്തന്നെ നിരവധി പേര്‍ക്ക് ഈ പ്ലാന്‍ ഗുണം ചെയ്യും. ഇടയ്ക്കിടയ്ക്ക് റീച്ചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും. 365 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിമാസം 300 മിനിറ്റ് വരെ സൗജന്യ കോളിങ്, 3 ജിബി ഡാറ്റ, 30 എസ്‌എംഎസ് […]