അനുയോജ്യമായ സുരക്ഷ ഉറപ്പ്….! രണ്ടായിരം രൂപ തികച്ച്‌ വേണ്ട; പോക്കറ്റ് കാലിയാകാതെ നിങ്ങളുടെ വീടുകളിലും എഐ ക്യാമറ സ്ഥാപിക്കാം

സ്വന്തം ലേഖിക കോട്ടയം: ഇന്ന് എല്ലാവരുടെയും ആഗ്രഹമാണ് വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നത്. എന്നാല്‍, പലപ്പോഴും വലിയ തുക ഇതിനായി വിനിയോഗിക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ, പോക്കറ്റ് കാലിയാകാതെ വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യന്‍ ഐടി അനുബന്ധ ഉപകരണ നിര്‍മാണ കമ്പനിയായ സെബ്രോണിക്‌സ്. സെബ്-സ്മാര്‍ട് ക്യാം 105 (Zeb-SmartCam 105) എന്ന പേരിലാണ് കമ്പനി പുതിയ സുരക്ഷാ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്. ഈ ക്യാമറയ്ക്ക് മിക്ക വീടുകള്‍ക്കും അനുയോജ്യമായ സുരക്ഷ നല്‍കാന്‍ കെല്‍പ്പുണ്ടെന്നു സെബ്രോണിക്‌സ് അവകാശപ്പെടുന്നു. സെബ്-സ്മാര്‍ട് ക്യാം 105ന്റെ […]

മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ അവതരിപ്പിച്ച്‌ മെറ്റ…! നാല് ഡിവൈസുകളില്‍ ഒരേസമയം വാട്സ്‌ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം; അറിയാം വാട്സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍

സ്വന്തം ലേഖിക ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പതിയിലാണ് വാട്സ്‌ആപ്പ്. ഇപ്പോഴിതാ മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ ഒരുക്കി മെറ്റ. ഒരു ഉപഭോക്താവിന് നാലു ഡിവൈസുകളില്‍ ഒരേസമയം വാട്സ്‌ആപ്പ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു സക്കര്‍ബര്‍ഗ് പ്രഖ്യാപനം നടത്തിയത്. വളരെ കാലങ്ങളായുള്ള ഉപഭോക്താക്കളുടെ ആവശ്യമാണ് മെറ്റ ഇപ്പോള്‍ സാധിച്ചു കൊടുത്തത്. വരും ആഴ്ചകളില്‍ത്തന്നെ ലോകമെങ്ങും ഈ പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍വരും. നിലവില്‍ വെബ് ബ്രൗസര്‍ വഴിയോ പിസി ആപ്ലിക്കേഷനുകള്‍ വഴിയോ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ആദ്യമായാണ് വിവിധ സ്മാര്‍ട് ഡിവൈസുകളില്‍ […]

ട്വിറ്ററിൻ്റെ സോഴ്സ് കോഡുകൾ ഓൺലൈനിൽ ചോർന്നുവെന്ന് പരാതി;ഇലോൺ മസ്‌കിന് പുതിയ ‘ചോർച്ച’ കൂടുതൽ വെല്ലുവിളികൾക്ക് വഴി വെച്ചിരിക്കുന്നു

സ്വന്തം ലേഖകൻ ട്വിറ്ററിൻ്റെ മൈക്രോബ്ലോഗിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കാൻ വേണ്ടുന്ന സോഴ്സ് കോഡിൻ്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നതായി പരാതി. സോഷ്യൽ മീഡിയ കമ്പനി ഒരു ലീഗൽ ഫയലിംഗിൽ ആണ് ഇക്കാര്യം അറിയിച്ചത്. സോഫ്റ്റ്‌വെയർ ഡെവലപ്മെമെൻ്റിനായുള്ള ഇൻറർനെറ്റ് ഹോംസ്സ്റ്റിംഗ് സേവനമായ ഗിറ്റ്ഹബിനെതിരെയാണ് ട്വിറ്റർ രംഗത്തെത്തിയിരിക്കുന്നത്. നോർത്ത് ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക് കോടതിയിൽ ഫയൽ ചെയ്ത നിയമ രേഖപ്രകാരം, ഗിറ്റ്ഹബിനോട് അത് പോസ്റ്റ് ചെയ്തിരിക്കുന്ന കോഡ് എത്രയും വേഗം നീക്കം ചെയ്യാൻ ട്വിറ്റർ അറിയിച്ചിട്ടുണ്ട്. അതേസമയം ട്വിട്ടറിൻ്റെ നിയമ നീക്കത്തിന് പിന്നാലെ തങ്ങൾ പോസ്റ്റ് […]

ഫ്രീ വൈഫൈ എന്ന് കേൾക്കുമ്പോൾ ചാടിക്കേറി കണക്ട് ചെയ്യല്ലേ…പണി പാളും.

സ്വന്തം ലേഖകൻ: ഫ്രീ വൈഫൈ കിട്ടുന്ന അ‌വസരങ്ങളിലെല്ലാം ഡാറ്റ ഓഫര്‍ ഉണ്ടെങ്കിലും നാം വൈഫൈ പരമാവധി ഉപയോഗിക്കാറുണ്ട്. മറ്റുചിലപ്പോള്‍ വേറെ വഴിയില്ലാതെയും നാം വിവിധ വൈഫൈ സേവനങ്ങള്‍ ഉപയോഗിക്കാറുണ്ട്. പൊതുജനങ്ങള്‍ക്ക് ഫ്രീ വൈഫൈ ലഭ്യമാക്കുന്ന സ്പോട്ടുകള്‍ ഇന്ന് വര്‍ധിച്ചുവരുന്നുണ്ട്. അ‌ത് പലപ്പോഴും ഏറെ ഉപകാരപ്രദവുമാണ്. നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ മൂലം ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത അ‌വസരങ്ങളിലും നിശ്ചിത ഡാറ്റ പരിധി പിന്നിട്ട അ‌വസരങ്ങളിലും ഉള്‍പ്പെടെ പബ്ലിക് വൈഫൈ സേവനങ്ങള്‍ നിരവധി പേര്‍ക്ക് രക്ഷയാകാറുണ്ട്. എന്നാല്‍ സൗജന്യമായി കിട്ടുന്ന വൈഫൈകളിലേക്ക് പെട്ടെന്ന് കണക്‌ട് ചെയ്യും മുൻപ് ചില കാര്യങ്ങള്‍ […]

“പണി വരുന്നുണ്ട് അവറാച്ച!” നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിളിൻ്റെ ബഗ് ഹൺടിങ് ടീം

സ്വന്തം ലേഖകൻ ദില്ലി: നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ ഡെയ്ഞ്ചര്‍ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ് സെറ്റുകള്‍ (Exynos ) സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളെ ബാധിക്കുന്ന ഗുരുതര പതിനെട്ടോളം സുരക്ഷാ വീഴ്ചകളെയാണ് ബഗ് ഹണ്ടിങ് ടീം പ്രോജക്‌ട് സീറോ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ ടെക് കമ്ബനിയായ സാംസങ് നിര്‍മിക്കുന്ന ചിപ്സെറ്റാണ് എക്സിനോസ്. XDAdevelpers.com- ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്‌മാര്‍ട്ട്‌ഫോണിന്റെ ഉടമയുടെ കോണ്‍ടാക്റ്റ് നമ്പർ മാത്രം ഉപയോഗിച്ച് ഈ ചിപ്പിൻ്റെ സഹായത്തോടെ ഫോണിന്റെ ഉടമ […]

ആമസോണിൽ രണ്ടാംഘട്ട കൂട്ടപിരിച്ചുവിടൽ; ഒമ്പതിനായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും എന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ വാഷിങ്ടൺ: അമേരിക്കയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബാങ്കിംഗ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യ ഭീഷണിക്കുമിടയിൽ, അടുത്ത കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ച് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. രണ്ടാം ഘട്ടത്തിൽ ഏകദേശം 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. തീരുമാനം സംബന്ധിച്ച് സിഇഒ ആൻഡി ജെസ്സി ജീവനക്കാർക്ക് മെമ്മോ അയച്ചിട്ടുണ്ട്. ആമസോൺ വെബ് സർവിസസ്, എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി, അഡ്വർടൈസിംഗ് ആൻഡ് ട്വിച്ച് തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടപ്പെടുന്നവരിൽ ഭൂരിഭാഗവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്ന് സിഇഒ ജെസ്സി […]

മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; കമ്പനിയുടെ സാമ്പത്തികസ്ഥിതി വളരെ കാലം തുടരുമെന്ന് സുക്കർബർഗ്; 5000ത്തിൽ പരം ഒഴിവുകളിലേക്ക് ഇനി ഉടൻ നിയമനങ്ങൾ ഉണ്ടാകില്ല

സ്വന്തം ലേഖകൻ കാലിഫോർണിയ: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തു. ഇത്തവണ 10,000 പേർക്കാണ് ജോലി നഷ്ടമാകുക. കഴിഞ്ഞ നവംബറിൽ മെറ്റ 11,000 പേരെയാണ് പിരിച്ചുവിട്ടത്. ഇതു രണ്ടാം റൗണ്ട് പിരിച്ചുവിടലാണ് മെ റ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ടീമിന്റെ വലുപ്പം ചുരുക്കാനായി 10,000 പേരെ പിരിച്ചുവിടുകയാണെന്നും 5000ൽപ്പരം ഒഴിവുകളിലേക്ക് ഇനി നിയമനങ്ങൾ സ്വീകരിക്കുന്നില്ലെന്നും മെറ്റ തലവൻ മാർക്ക് സക്കർബർഗ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. കമ്പനിയുടെ ഈ സാമ്പത്തിക സ്ഥിതി വളരെ വർഷങ്ങൾ […]

ഇന്‍സ്റ്റഗ്രാം പണിമുടക്കി; ലോകവ്യാപകമായി പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

സ്വന്തം ലേഖകൻ ഡല്‍ഹി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ കീഴിലുള്ള ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ടുകള്‍.ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോംമാണ് റിപ്പോര്‍‍ട്ട് ചെയ്തത്.ലോകവ്യാപകമായി ഇന്‍സ്റ്റഗ്രാം പണിമുടക്കിയതായി വാർത്തയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തന രഹിതമായെന്ന പരാതിയുമായി 46,000 പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. യുകെയില്‍ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2,000 പേരും ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, വിഷയത്തില്‍ […]

അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺവിളി ശല്യം ഇനിയുണ്ടാകില്ല; പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്

സ്വന്തം ലേഖകൻ ആളുകൾക്ക് ശല്യമാവാറുള്ള സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് എത്തുന്നു. അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്നും മറ്റും നിരന്തരം കോളുകള്‍ വരുന്നവര്‍ക്കായി ‘സൈലന്‍സ് അൺനൗൺ കോളേഴ്സ്’ എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഫീച്ചര്‍ റിലീസായാല്‍ വാട്ട്‌സ്‌ആപ്പ് സെറ്റിങ്സില്‍ പോയി ‘silence unknown callers’ എന്ന ഫീച്ചര്‍ ഓണ്‍ ചെയ്യാം. അങ്ങനെ ചെയ്താല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള എല്ലാ വോയിസ് കോളുകളും നിശബ്‌ദമാകും.ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സേവ് ചെയ്യാത്ത കോണ്‍ടാക്റ്റുകളില്‍ നിന്നോ അജ്ഞാത നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ […]