ഗൂഗിൾ ഇന്ത്യയിലും പിരിച്ചുവിടൽ;  453 ജീവനക്കാരുടെ പണി പോയി..! നടപടി അർദ്ധരാത്രിയിൽ

ഗൂഗിൾ ഇന്ത്യയിലും പിരിച്ചുവിടൽ; 453 ജീവനക്കാരുടെ പണി പോയി..! നടപടി അർദ്ധരാത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : പിരിച്ചുവിടൽ നടപടിയുമായി ഗൂഗിൾ ഇന്ത്യയും. വിവിധ വകുപ്പുകളിൽ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിൾ (Google) പിരിച്ചുവിട്ടതായി റിപ്പോർട്ട്.വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് നടപടി വിവരം ജീവനക്കാർ അറിയുന്നത്. പല വകുപ്പുകളിലെയും ജീവനക്കാർക്ക് കമ്പനി അവധി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

ഗൂഗിൾ ഇന്ത്യയുടെ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്‌തയാണ് മെയിൽ അയച്ചതെന്ന് ബിസിനസ് ലൈനിന്റെ റിപ്പോർട്ട് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 453 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള പുതിയ നടപടി ഇതിൽ ഉൾപ്പെടുമോ എന്നത് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

പിരിച്ചുവിടലിലേക്ക് നീങ്ങുന്ന ഒരേയൊരു ടെക് കമ്പനിയല്ല ഗൂഗിൾ. ആമസോൺ 18,000 പേരെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ ഇത് 10,000 ആയിരുന്നു. അവിടെ നിന്നാണ് വിവിധ കാരണങ്ങൾ കണക്കിലെടുത്ത് പിരിച്ചുവിടുന്നവരുടെ എണ്ണം വർധിപ്പിച്ചത്.
മെറ്റാ ആവട്ടെ 13,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.