കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാൾ ; ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്ര.

സ്വന്തം ലേഖകൻ കൊച്ചി: സർവീസ് തുടങ്ങിയ ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണു മെട്രോ പിറന്നാൾ സമ്മാനമായി നൽകുന്നത്. 2017 ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തത്. എന്നാൽ യാത്രക്കാരെ കയറ്റിയുള്ള കൊമേഴ്‌സ്യൽ സർവീസ് തുടങ്ങിയത് 19നാണ്. ഒന്നാം പിറന്നാൾ പ്രമാണിച്ച് ഇപ്പോഴുള്ള കൊച്ചി വൺ കാർഡിനു പുറമേ മാസ പാസും ദിവസ പാസും ഏർപ്പെടുത്തുമെന്നു മെട്രോ അധികൃതർ അറിയിച്ചു. ഒരു വർഷം കൊണ്ട് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനയുണ്ടായെന്നും നഷ്?ടം പകുതിയായി കുറഞ്ഞെന്നും കൊച്ചി മെട്രോ റെയിൽ […]

ചങ്കിനു പിന്നാലെ കരുതലും വൈറലായി, സമൂഹ മാധ്യമത്തില്‍ ആതിരയാണ് താരം

തിരുവനന്തപുരം: പുലര്‍ച്ചെ സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി പോകാതെ സഹോദരന്‍ വരുന്നത് വരെ കാത്തുനിന്ന കെ.എസ്.ആര്‍.ടി.സിയുടെ കരുതല്‍ വൈറലായതോടെ ആതിരയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയാ താരം. ഈ പെണ്‍കുട്ടി ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കെ.എസ്.ആര്‍.ടി.സി ഫാന്‍സ് ഏറ്റെടുത്തത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി ഓഫിസില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫിസറായ ഇരുപത്തിനാലുകാരി ആതിര ജയന്‍ ജോലി കഴിഞ്ഞു ചവറയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അങ്കമാലി അത്താണിയില്‍ നിന്നു രാത്രി ഒന്‍പതരയ്ക്കു ശേഷം ബസില്‍ കയറിയത്. പലപ്പോഴും ഇതേ ബസില്‍ സഞ്ചരിക്കാന്‍ ഇടയായിട്ടുണ്ടെങ്കിലും ഇതാദ്യമായായിരുന്നുബസ് ആതിര ബസ് […]

ഓട്ടോക്കാർ പോലീസായി; കള്ളനെ കോടതിമുറ്റത്തിട്ടു പിടിച്ചു.

സ്വന്തം ലേഖകൻ തൃശൂർ: മോഷണം നടന്നാൽ പലർക്കും പരാതി കൊടുത്തിട്ട് ഇരിക്കാമെന്നേയുള്ളു. പുതിയ രീതിയനുസരിച്ച് മോഷ്ടാവിനേ കൈയ്യോട് പിടിച്ച് തെളിവും നല്കിയാൽ കള്ളനേ പോലീസ് പിടിക്കും. തൃശൂർ കോടതി മുറ്റത്തേ ഇന്നലെ നടന്ന സംഭവം ഇങ്ങനെ. ഓട്ടോറിക്ഷയിൽ നിന്നും പതിവായി മോഷണം നടക്കുന്നത് ഡ്രൈവർമാർക്ക് ഒരു ശല്യമായി മാറി. 4000 രൂപയും ആർ.സി ബുക്കും മൊബൈൽ ഫോണും വരെ നഷ്ടപ്പെട്ടവർ ഉണ്ട്. ഓട്ടോയുടെ താക്കോൽ ഡ്രൈവറുടെ കയ്യിൽ ഇരിക്കുമ്പോൾ ആണ് ഡാഷ് ബോർഡിൽ നിന്നും മോഷണം പോകുന്നത്. പഠിച്ച കള്ളനേ പൂട്ടാൻ നഗരത്തിൽ പലയിടത്തും […]

വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയില്ല; പരാതിക്കാരൻ എൻജിനിയറെ തല്ലി.

സ്വന്തം ലേഖകൻ മലപ്പുറം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനായ പരാതിക്കാരൻ എൻജിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവിൽ എൻജിനിയർ മതിൽ ചാടി രക്ഷപ്പെട്ടുകയായിരുന്നു. മലപ്പുറം തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ മന്ദിരവളപ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. തിരൂർ സ്വദേശി പി.വി രാമചന്ദ്രനാണ് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി.എൻജിനീയർ പയ്യന്നൂർ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്. തന്റെ കെട്ടിടത്തിന് വാടക നിശ്ചയിച്ച് കിട്ടുന്നതിനായി രാമചന്ദ്രൻ റവന്യൂ വകുപ്പിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്മേലുള്ള നടപടികളെ കുറിച്ച് അറിയുന്നതിന് വേണ്ടി […]

മധു വാര്യർ ആവശ്യപ്പെട്ടതനുസരിച്ച്, മുത്തച്ഛന്റെ കാല് തൊട്ട് വന്ദിച്ച് മഞ്ജു വാര്യരുടെ മകൾ മീനാക്ഷി.

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ദിവസം മഞ്ജുവാരിയരുടെ അച്ഛൻ മാധവവാരിയരുടെ സംസ്‌കാരചടങ്ങുകൾ തുടങ്ങുന്നതിനു തൊട്ടുമുൻപായി അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് സത്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു . അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ മകളെത്തുമ്പോൾ സ്വകാര്യത തകരരുതെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് കരുതലുകൾ ഏറെ എടുത്തായിരുന്നു. അധികമാർക്കും മഞ്ജുവിന്റെ മകളും മുൻ ഭർത്താവും എത്തുമെന്ന് അറിയില്ലായിരുന്നു. രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. അതിന് […]

അവൾ എന്റെ മകന്റെ ഭാര്യ; കുടുംബത്തിനും വിധവയായ മരുമകൾക്കും തണലായി ജോസഫ്.

സ്വന്തം ലേഖകൻ കോട്ടയം: കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ പിലാത്തറ വീട്ടിൽ ജോസഫ്, കോട്ടയം ചവിട്ടുവരി ജങ്ഷനിലുള്ള വർക്ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ജീവൻ നഷ്ടപ്പെട്ടുത്തിയ ഒരു മകന്റെ അച്ഛനാണ്. ഒരു ദിവസംപോലും തന്റെ മകനൊപ്പം താമസിക്കാൻ ഭാഗ്യമില്ലാതെപോയ യുവതിയെ സ്വന്തം മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയ സമൂഹത്തിനാകെ മാതൃകയാണ്. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേർത്തണയ്ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല. ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കൾ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക് എത്തിയപ്പോഴും […]

ജയിൽ നിന്നും പുറത്ത് വരാൻ അറ്റ്‌ലസ് രാമചന്ദ്രനു നൽകേണ്ടി വന്നതു തന്റെ സാമ്രാജ്യം.

സ്വന്തം ലേഖകൻ ദുബായ്: ജയിലിൽ നിന്നും അറ്റ്‌ലസ് രാമചന്ദ്രന്റെ സ്വാതന്ത്യത്തിലേയ്ക്കായി പകരം നല്കിയത് സമ്രാജ്യത്തിന്റെ അടിത്തറ തന്നെ. ഈ ഒത്തു തീർപ്പുകൾ നീട്ടി കൊണ്ട് പോയത് സ്വത്തുക്കൾ എല്ലാം സംരക്ഷിച്ച് എവിടെ നിന്ന് എങ്കിലും മകൻ പണവും ആയി എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നുവെന്നും, അവനായി ഒന്നും നശിപ്പിച്ച് കളയാതെ ജയിൽ കിടന്നും ഞാൻ സമയം നല്കിയെങ്കിലും ഒടുവിൽ എല്ലാം ത്യജിക്കേണ്ടിവന്നുവെന്ന് രാമചന്ദ്രൻ അടുത്ത് സുഹൃത്തുക്കളോട് വെളിപ്പെടുത്തി. ഞാനും മകളും മരുമകനും ജയിലിൽ ആയിരുന്നപ്പോൾ അവൻ ദുബായിൽ നിന്നും ഭയന്ന് ഒളിച്ചോടുകയായിരുന്നു, അവനെ കുറ്റപ്പെടുത്തുന്നില്ലെന്നും […]

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ എം.ബി.എസ് പങ്കെടുക്കും.

സ്വന്തം ലേഖകൻ മോസ്‌കോ: റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ 14-ന് തലസ്ഥാനമായ മോസ്‌കോയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുക. മുഹമ്മദ് ബിൻ സൽമാന്റെ ഓഫീസ് ഡയറക്ടർ ബദർ അൽ അസ്‌കറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഉദ്ഘാടന മത്സരം ആതിഥേയരായ റഷ്യയും സൗദിയും തമ്മിലാണ്. ഈ മത്സരം വീക്ഷിക്കാനും അദ്ദേഹമുണ്ടാകും. മോസ്‌കോയിലെ ലുസ്നിസ്‌കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നുകിലോ സ്വർണമാണ് യാത്രക്കാരനായ യുവാവിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. രാവിലെ 10.30ന് ഖത്തർ എയർവേസിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി പുതിയ വളപ്പിൽ അബ്ദുൽ റഫീഖ് ആണ് പിടിയിലായത്. രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് അരയിൽ ചുറ്റിയാണ് സ്വർണം കടത്തിയത്. ഇയാളുടെ മുഖത്തെ പരിഭ്രമം കണ്ടാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. ഇതോടെ സ്വർണക്കടത്ത് പിടികൂടുകയായിരുന്നു. 25,000 രൂപ കമ്മീഷൻ ലഭിക്കുന്നതിനായി മറ്റൊരാൾ പറഞ്ഞതു പ്രകാരമാണ് […]

പിതാവിനെ ക്രൂരമായി മർദ്ദിച്ചു കൊന്നു; മകൻ അറസ്റ്റിൽ.

സ്വന്തം ലേഖകൻ വാടാനപ്പള്ളി: തളിക്കുളം പുതുക്കുളം കിഴക്ക് ഗൃഹനാഥനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മകനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കൊട്ടുക്കൽ സത്യനെ(65) കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മകൻ സലീഷിന്റെ(30) അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഭീകരമായ മർദനമാണ് ജന്മം നൽകിയ പിതാവിന് മകനിൽനിന്ന് ഏറ്റതെന്ന് സത്യന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട സത്യൻ ഡ്രൈവറും സലീഷ് നിർമാണ തൊഴിലാളിയുമാണ്. കോൺക്രീറ്റ് ഇഷ്ടിക ചീളുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരമാസകലം മർദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൃദയത്തിനും തലയ്ക്കുമേറ്റ ക്ഷതവും തലയിലെ ആന്തരിക […]