മനുഷ്യശരീരം കമ്ബോസ്റ്റാക്കി മാറ്റാന് അനുമതി; ഏറ്റവും മികച്ച വളം, പൂച്ചെടികളും പച്ചക്കറികളും നടാന്‍ ബെസ്റ്റ്

മനുഷ്യശരീരം കമ്ബോസ്റ്റാക്കി മാറ്റാന് അനുമതി; ഏറ്റവും മികച്ച വളം, പൂച്ചെടികളും പച്ചക്കറികളും നടാന്‍ ബെസ്റ്റ്

താല്‍പ്പര്യമുള്ളവര്‍ക്ക് മരണശേഷം സ്വന്തം ശരീരം കമ്ബോസ്റ്റ് ആക്കി മാറ്റാം. അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്കിലും ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു.

2019 ല്‍, ഇത് നിയമവിധേയമാക്കിയ ആദ്യത്തെ യുഎസ് സംസ്ഥാനമായിരുന്നു വാഷിംഗ്ടണ്‍. തുടര്‍ന്ന് കൊളറാഡോ, ഒറിഗോണ്‍, വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നിവയും ഇതിന് അനുമതി നല്‍കി.

“നാച്ചുറല്‍ ഓര്‍ഗാനിക് റിഡക്ഷന്‍” എന്നാണ് ശവശരീരം കമ്ബോസ്റ്റ് ആക്കുന്നതിനെ അറിയപ്പെടുന്നത്.ഒരു കണ്ടെയ്നറില്‍ അടച്ച്‌ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശരീരം ജീര്‍ണിപ്പിക്കുന്നതാണ് ഈ രീതി.വുഡ്‌ചിപ്‌സ്, പയറുവര്‍ഗങ്ങള്‍, വൈക്കോല്‍, പുല്ല് തുടങ്ങിയ വസ്തുക്കളോടൊപ്പം ഒരു ശരീരം അടച്ച പാത്രത്തില്‍ വയ്ക്കുകയും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തില്‍ കമ്ബോസ്റ്റായി മാറുകയും ചെയ്യും. പ്രക്രിയ കഴിയുന്നതോടെ ന്യൂട്രിയന്റ് ഡെന്‍സ് സോയിലായി മാറും. ഇതിന് വളരെക്കുറച്ച്‌ സമയമേ ആവശ്യമായി വരുന്നുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂച്ചെടികള്‍, പച്ചക്കറികള്‍, മരങ്ങള്‍ എന്നിവ നടുന്നതിനാണ് ഈ മണ്ണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഒരു ശരീരം കമ്ബോസ്റ്റാക്കി മാറ്റുന്നതിലൂടെ മുപ്പതിലധികം ബാഗുകളില്‍ നിറയ്ക്കാനുള്ള മണ്ണ് കിട്ടും. അമേരിക്കയിലുള്‍പ്പടെ പല രാജ്യങ്ങളിലും ശ്മശാനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ലഭിക്കാറില്ല. ആ പ്രതിസന്ധിക്ക് ഒരു പരിഹാരമായാണ് നാച്ചുറല്‍ ഓര്‍ഗാനിക് റിഡക്ഷനെ കണക്കാക്കുന്നത്. ഇതിലൂടെ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുകയും ചെയ്യും.